കോഴിക്കോട്: സംവരണം, മദ്യ വ്യാപനം, മതപ്രബോധന സ്വാതന്ത്ര്യത്തിനെതിരായ നീക്കം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള തീരുമാനം തുടങ്ങിയ വിഷയങ്ങളിലെ സർക്കാർ സമീപനത്തിനെതിരെ പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ. പാണക്കാട് ഹൈദരലി തങ്ങളുടെ നിർദേശപ്രകാരം മുസ്ലിം ലീഗ് വിളിച്ച യോഗത്തിൽ ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കാൻ തീരുമാനിച്ചതായി പാണക്കാട് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആദ്യപടിയായി സംഘടന നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകും. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുന്നില്ലെങ്കിൽ സമാന ചിന്താഗതിയുള്ളവരെ സംഘടിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കും. സംവരണ വിഷയത്തിൽ ഭരണഘടന വിരുദ്ധമായ നടപടികളാണ് സർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.മുസ്ലിം സമുദായത്തിെൻറ അവകാശങ്ങൾ ഹനിക്കപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിൽ സംവരണ നഷ്ടമുണ്ടാകുന്ന മറ്റു സമുദായങ്ങളുടെയും സഹകരണം തേടും. സർക്കാറിെൻറ മദ്യനയവും ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണ്.
ഇതിനെതിരായ പ്രവർത്തനങ്ങളിൽ മദ്യവിരുദ്ധ സംഘടനകളെ കൂടെനിർത്തും. മത പ്രബോധകർക്കെതിരെ നിരന്തരം കേസെടുക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെ ഉയർത്തുന്ന ഭീഷണിയാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി, ഉമ്മർ ഫൈസി മുക്കം, ഹുസൈൻ മടവൂർ, പി.പി. ഉണ്ണീൻകുട്ടി മൗലവി, ഒ. അബ്ദുറഹ്മാൻ, ടി. ശാക്കിർ, സമദ് കുന്നക്കാവ്, ടി.കെ. അഷ്റഫ്, സി.പി. കുഞ്ഞുമുഹമ്മദ്, ടി.കെ. അബ്ദുൽ കരീം, പ്രഫ. ഇ. അബ്ദുൽ റഷീദ്, എൻ.കെ. അലി, ഡോ. പി.ടി. സെയ്തുമുഹമ്മദ്, കെ. കുട്ടി അഹമ്മദ്കുട്ടി, എം.സി. മായിൻ ഹാജി എന്നിവർ വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് പെങ്കടുത്തു. കെ.പി.എ. മജീദ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.