മൂവാറ്റുപുഴയിൽ കാര്‍ പാഞ്ഞുകയറി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു


മൂവാറ്റുപുഴ: മേക്കടമ്പ് ഭഗവതി ക്ഷേത്രത്തില്‍ പൂജ കഴിഞ്ഞ് മടങ്ങിയ ബന്ധുക്കള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. കൊച്ചി-മധുര ദേശീയപാതയില്‍ മൂവാറ്റുപുഴക്കടുത്ത് വാളകം പഞ്ചായത്ത് ഓഫിസിന് സമീപം ശനിയാഴ്ച രാത്രി 9.30ഓടെയായിരുന്നു അപകടം. മൂവാറ്റുപുഴ വാളകം മേക്കടമ്പ് ആനകുത്തിയില്‍ പരമേശ്വരന്‍െറ ഭാര്യ രാധ (60 ), മകന്‍ പ്രവീണിന്‍െറ ഭാര്യ രജിത (28), പ്രവീണിന്‍െറ മകള്‍ നിവേദ്യ (നാല്) എന്നിവരാണ് മരിച്ചത്. പ്രവീണിന്‍െറ മറ്റൊരു മകള്‍ നവമി (മൂന്ന്), പ്രവീണിന്‍െറ സഹോദരി പ്രീജ (32), മക്കളായ അമ്പാടി (അഞ്ച്), ശ്രേയ (എട്ട്) എന്നിവര്‍ക്ക് പരിക്കേറ്റു. മരിച്ച രാധയും ചെറുമകള്‍ നിവേദ്യയും ഞായറാഴ്ച പുലര്‍ച്ചെ ശബരിമല തീര്‍ഥാടനത്തിന് പോകാനിരിക്കയായിരുന്നു. ഇതിനുമുന്നോടിയായാണ് ക്ഷേത്രത്തില്‍ പാനക പൂജക്ക് പോയത്. 

അപകടത്തിനിടയാക്കിയ വാഹനത്തിന്‍െറ ഡ്രൈവര്‍ കീരമ്പാറ സ്വദേശി സണ്ണി ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യപിച്ചിരുന്നതായി സൂചനയുണ്ട്. എറണാകുളം ഭാഗത്തുനിന്ന് വന്ന കെ.എല്‍ 44 എ 3243 നമ്പര്‍ കാര്‍, എതിരെ നടന്നുവരുകയായിരുന്നവര്‍ക്കുമേല്‍ നിയന്ത്രണംവിട്ട് പാഞ്ഞുകയറുകയായിരുന്നു. 

Tags:    
News Summary - muvattupuzha, car hit and kills three

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.