ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ്.എഫ്.ഐ അതിക്രമം അന്വേഷിക്കാമെന്ന് എം.വി ഗോവിന്ദൻ

തൃശൂർ: ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജനൽ ഓഫിസിലെ എസ്.എഫ്.ഐ അതിക്രമം അന്വേഷിക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിഷേധമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധം ഉണ്ടായിട്ടുണ്ടാകും. ആ പ്രതിഷേധം എത്രത്തോളം ആകാം, ആകാൻ പാടില്ല എന്നാണ് നോക്കേണ്ടത്. അത് നോക്കിക്കോളാം. മാധ്യമങ്ങളെ ആക്രമിക്കുന്നത് എസ്.എഫ്.ഐ ആയാലും ഡി.വൈ.എഫ്.ഐ ആയാലും അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി വാർത്ത ബ്യൂറോ പ്രവർത്തിക്കുന്ന പാലാരിവട്ടത്തെ റീജനൽ ഓഫിസിലേക്കായിരുന്നു എസ്.എഫ്.ഐ പ്രവർത്തകരുടെ മാർച്ച്​. വെള്ളിയാഴ്ച വൈകീട്ട് ഏഴേമുക്കാലോടെ മുപ്പതോളം പ്രവർത്തകർ ഓഫിസിൽ അതിക്രമിച്ചുകയറി പ്രവർത്തനം തടസ്സപ്പെടുത്തിയെന്ന്​​ ഏഷ്യാനെറ്റ്​ ന്യൂസ്​ അധികൃതർ അറിയിച്ചു. ഓഫിസിനുള്ളിൽ കയറി മുദ്രാവാക്യം വിളിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും​ ചെയ്തതായും അവർ പറഞ്ഞു. പൊലീസെത്തിയാണ് പ്രവർത്തകരെ നീക്കിയത്. സംഭവത്തിൽ ഏഷ്യാനെറ്റ് ന്യൂസ് റെസിഡന്‍റ് എഡിറ്റർ അഭിലാഷ് ജി. നായർ പാലാരിവട്ടം പൊലീസിൽ പരാതിനൽകി.

ഏഷ്യാനെറ്റ് ന്യൂസിലെ മയക്കുമരുന്ന് വാര്‍ത്താ പരമ്പരയുമായി ബന്ധപ്പെട്ട് കൃത്രിമ ദൃശ്യം സംപ്രേക്ഷണം ചെയ്തെന്ന് ആരോപിച്ചായിരുന്നു എസ്.എഫ്.ഐ മാർച്ച്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിൽ പറഞ്ഞിരുന്നു. 

Tags:    
News Summary - MV govindan about SFI protest in Asianet News office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.