എം.വി. ഗോവിന്ദൻ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ 

ബിഷപ്പിന്‍റെ പ്രസ്താവന ക്രൈസ്തവ സമുദായത്തിന്‍റെ നിലപാടായി കാണുന്നില്ല -എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: റബറിന്‍റെ വില 300 രൂപയാക്കിയാൽ ബി.​ജെ.പിക്ക്​ വോട്ട്​ നൽകുമെന്ന തലശ്ശേരി ബിഷപ്പിന്‍റെ പ്രസ്താവന ക്രൈസ്തവ സമുദായത്തിന്‍റെ നിലപാടായി കാണുന്നില്ലെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരുവനന്തപരും പ്രസ്​ ക്ലബിന്‍റെ മീറ്റ്​ ദ പ്രസ്​ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവർക്കെതിരെ വലിയ കടന്നാക്രമണം നടത്തുന്ന സർക്കാറാണ്​ ബി.ജെ.പിയുടേത്​. 598 അതിക്രമങ്ങൾ നടന്നത്​ ക്രൈസ്തവ സംഘടനകൾ തന്നെ എഴുതി നൽകിയിട്ടുണ്ട്​. അതെല്ലാം റബറിന്‍റെ വില കൂട്ടിയതു​കൊണ്ട്​ തീരുമെന്ന്​ കരുതുന്നില്ല.

റബറിന്‍റെ വില രാഷ്ട്രീയമാക്കി നരേന്ദ്ര മോദി ആഗ്രഹിച്ചതു​പോലെ ബി.​ജെ.പിക്ക്​ കേരളത്തിലേക്ക്​ പഴുതുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണോ ഇതെന്ന്​ പരിശോധിക്കണം. എങ്കിൽ, അത്​ സാധിക്കില്ല​. ബിഷപ്പിന്​ നിലപാടിൽ ഉറച്ചുനിൽക്കാൻ അവകാശമുണ്ട്​. എന്നാൽ, അതാണ്​ ക്രൈസ്തവ സമൂഹത്തിന്‍റെ ആകെ അഭിപ്രായമെന്നു​ പറയാൻ കഴിയില്ല. ബിഷപ്പിന്‍റെ പ്രസ്താവനയെ ബി.​ജെ.പി അല്ലാതെ ആരും അംഗീകരിച്ചിട്ടില്ല.

റബറിന്‍റെ വില കുറയാൻ പൂർണ ഉത്തരവാദി കേന്ദ്രസർക്കാറാണ്​. ഒരാളുടെ പ്രസ്താവനയിൽ ഇടിഞ്ഞുപൊളിഞ്ഞു​പോകുന്നതാണ്​ കേരളത്തിലെ മതനിരപേക്ഷ സമൂഹമെന്നും കരുതുന്നില്ല.

മുസ്​ലിം സമുദായത്തിനകത്ത്​ കൊണ്ടുവരേണ്ട പരിഷ്​കരണങ്ങൾ സംബന്ധിച്ച്​ അവർ തന്നെയാണ്​ ചർച്ച നടത്തി നിലപാട്​ സ്വീകരിക്കേണ്ടതെന്ന്​ പിന്തുടർച്ചാവകാശ നിയമവുമായി ബന്ധപ്പെട്ട ചോദ്യത്തോട്​ പ്രതികരിക്കവെ, ​എം.വി. ഗോവിന്ദൻ പറഞ്ഞു​. കാലോചിത മാറ്റം വരാത്ത ഒന്നും പ്രപഞ്ചത്തിലില്ല. ഏക സിവിൽകോഡ്​ നടപ്പാക്കുന്നതിൽ ഇപ്പോൾ പാർട്ടി അനുകൂലമല്ല. അതിനുള്ള സമയമായിട്ടില്ല. അനേകം മതങ്ങളും ജാതികളും ഉപജാതികളും ഭാഷകളുമെല്ലാം ചേർന്നതാണ്​ ഇന്ത്യ. അവയെല്ലാം ഏകോപിതമാക്കണമെന്ന്​ പറയുന്നത്​ അടുത്തകാലത്തൊന്നും നടക്കാൻ പോകുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - mv govindan against Thalassery Bishop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.