കായംകുളം: മുതലാളിത്ത കാലത്ത് പാർട്ടിയിലും പ്രവർത്തകരിലും ചില തെറ്റായ പ്രവണതകൾ കടന്നുവരുന്നത് ഗൗരവത്തോടെ കാണുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. കായംകുളത്ത് സി.പി.എം സംഘടിപ്പിച്ച എസ്. വാസുദേവൻ പിള്ള രക്തസാക്ഷി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാറിയ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ തെറ്റായ പ്രവണതകളുമായി ചിലർ പാർട്ടിയിൽ കടന്നുകൂടിയിട്ടുണ്ട്. എങ്ങനെയും പണം സമ്പാദിക്കുകയും അതിലൂടെ എന്തും നേടാമെന്നുമുള്ള വ്യാമോഹങ്ങളാണ് ഇവർക്കുള്ളത്. എന്നാൽ ഇത്തരക്കാർക്ക് എതിരെ കർശന സമീപനം സ്വീകരിക്കും. കായംകുളത്തും ചില തെറ്റായ പ്രവണതകൾ കടന്നുകൂടിയിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. ഇനി ഒരാളോടും വിട്ടുവീഴ്ചയുണ്ടാകില്ല എന്ന് കൂടി ഓർമിപ്പിക്കുന്നു. സ്വയംവിമർശനങ്ങളിലൂടെയുള്ള തിരുത്തൽ നടപടികളാണ് പാർട്ടിയെ കാലാനുസൃതമായി മുന്നോട്ട് നയിക്കുന്നത് -അദ്ദേഹം പറഞ്ഞു.
ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.എച്ച്. ബാബുജാൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.