കൊച്ചി: മുൻ മിസ് കേരളയും മിസ് കേരള റണ്ണറപ്പും അടക്കം മൂന്നുപേർ വൈറ്റില-ഇടപ്പള്ളി ബൈപാസിൽ ചക്കരപ്പറമ്പിന് സമീപം അപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല.
കുണ്ടന്നൂർ മുതൽ ചക്കരപ്പറമ്പ് വരെ അവർ സഞ്ചരിക്കുന്നതിനിടെ അസ്വാഭാവികമായി എന്താണ് സംഭവിച്ചതെന്നും പിന്തുടർന്ന വാഹനത്തിലുണ്ടായിരുന്ന വ്യക്തി രക്ഷാപ്രവർത്തനത്തിന് മുതിരാതിരുന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. അപകടത്തിൽപെട്ട കാറിന് പിന്നിലെ ഔഡി കാറിലുണ്ടായിരുന്ന സൈജു എന്നയാൾക്കെതിരെ അപകടമുണ്ടാക്കുംവിധം വേഗതയിൽ കാറോടിച്ചതിന് കേസെടുത്തേക്കും. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യംചെയ്തു. അപകടത്തിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് അറിയാൻ വിശദ അന്വേഷണം നടത്തും.
പാർട്ടി നടന്ന നമ്പർ18 ഹോട്ടൽ ഉടമയുമായി സൈജുവിന് അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്നു. അർധരാത്രിവരെ നീണ്ട ആഘോഷം കഴിഞ്ഞാണ് അൻസി കബീറടക്കം നാലംഗ സംഘം കാറിൽ പുറപ്പെട്ടത്. ഹോട്ടലിൽനിന്ന് സൈജുവും ഇവരെ പിന്തുടർന്നു. കുണ്ടന്നൂരിൽ കാർ തടഞ്ഞ് അൻസിയുടെ സംഘവുമായി സംസാരിച്ചു. ഇതിനുശേഷം യുവതികളും സുഹൃത്തുക്കളും അമിതവേഗത്തിൽ പോയെന്നാണ് സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതിനാൽ പതുക്കെപോകാൻ നിർദേശിക്കാനാണ് താൻ അവരെ പിന്തുടർന്നതെന്നാണ് സൈജു പൊലീസിന് നൽകിയ മൊഴി. അപകടമുണ്ടായ രാത്രിയിൽ 100-120 കി.മീ. വേഗതയിലാണ് വാഹനം സഞ്ചരിച്ചതെന്ന് കണ്ടെത്തിയിരുന്നു.
എന്നാൽ, ഇത്രയും േവഗതയിൽ പോയിട്ടും 12.30ന് ഫോർട്ട്കൊച്ചിയിലെ ഹോട്ടലിൽനിന്ന് പുറപ്പെട്ട വാഹനം അപകടം നടന്ന ചക്കരപ്പറമ്പിൽ അരമണിക്കൂറിനു േശഷമാണ് എത്തിയത്. ഇതിനിടയിൽ എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഹോട്ടലിൽനിന്ന് യുവതികൾ നൃത്തം െചയ്തുകൊണ്ട് പുറത്തേക്ക് വരുന്നതിെൻറ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുന്‍ മിസ് കേരള അൻസി കബീർ, റണ്ണറപ് അഞ്ജന ഷാജൻ, സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവരാണ് നവംബർ ഒന്നിന് വാഹനാപകടത്തില്‍ മരിച്ചത്. അതേസമയം നമ്പർ18 ഹോട്ടലിനെ ചുറ്റിപ്പറ്റിയുള്ള പ്രത്യേക പൊലീസ് അന്വേഷണ റിപ്പോർട്ട് എക്സൈസിന് കൈമാറും. സമയപരിധിക്കുശേഷം മദ്യം വിളമ്പിയതും മയക്കുമരുന്ന് ഉപയോഗം സംശയിക്കുന്നതടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ടിലുണ്ടാകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.