നവകേരള സദസ്സ്​: സുവോളജിക്കൽ പാർക്ക്​ രേഖകളുമായി ഡയറക്ടർ ​നേരിട്ടെത്തണമെന്ന്​ ഹൈകോടതി

കൊ​ച്ചി: തൃ​ശൂ​ർ പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​മാ​യി ഡ​യ​റ​ക്ട​ർ ​കോ​ട​തി​യി​ൽ നേ​രി​ട്ടെ​ത്ത​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ പൊ​തു​യോ​ഗം പാ​ർ​ക്കി​ൽ ന​ട​ത്തു​ന്ന​ത് ചോ​ദ്യം​ചെ​യ്ത് പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റി​സ് എ.​ജെ ദേ​ശാ​യി, ജ​സ്റ്റി​സ് വി.​ജി. അ​രു​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

പാ​ർ​ക്കി​ന്‍റെ അ​തി​രു​ക​ളും മ​റ്റ് വി​വ​ര​ങ്ങ​ളും അ​ട​ങ്ങി​യ രേ​ഖ​ക​ളു​മാ​യി പാ​ർ​ക്ക്​ ഡ​യ​റ​ക്ട​ർ ആ​ർ. കീ​ർ​ത്തി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.15ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.

ഡി​സം​ബ​ർ അ​ഞ്ചി​ന്​ ന​ട​ക്കു​ന്ന ന​വ​കേ​ര​ള സ​ദ​സ്സി​ന്​ പാ​ർ​ക്കി​ൽ സ്റ്റേ​ജ് നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ ന​ട​ക്കു​ക​യാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി. എ​ന്നാ​ൽ, ന​വ​കേ​ര​ള സ​ദ​സ്സ്​ ന​ട​ക്കു​ക പാ​ർ​ക്കി​ങ്​ മേ​ഖ​ല​യി​ലാ​ണെ​ന്നും പാ​ർ​ക്കി​ന്റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു സ​ർ​ക്കാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Tags:    
News Summary - Nava Kerala Sadas: High court asks zoological park director to come forward with documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.