നവീൻ ബാബുവിന്റേത് സി.പി.എം കുടുംബം; എല്ലാവർക്കും പ്രിയപ്പെട്ടവൻ

കോന്നി: ജനപ്രതിനിധിയുടെ അധിക്ഷേപത്തിന് മുന്നിൽ അപമാനിതനായി ജീവനൊടുക്കിയ നവീൻ ബാബുവിന്‍റേത് സി.പി.എം കുടുംബം. നവീനും ഭാര്യ മഞ്ജുഷയും ഇടത് അനുകൂല ഓഫിസർമാരുടെ സംഘടനയിൽ അംഗങ്ങളാണ്. അച്ഛൻ കൃഷ്ണൻനായരും അമ്മ രത്നമ്മയും പാർട്ടിക്കാരാണ്. ഇരുവരും അധ്യാപകരായിരുന്നു. അമ്മ രത്നമ്മ 1979ൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. നവീൻ ബാബു സർവിസിന്‍റെ തുടക്കത്തിൽ എൻ.ജി.ഒ യൂനിയന്‍റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായിരുന്നു. പിന്നീട് സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ അംഗമായി. ഭാര്യയും സംഘടനയിൽ അംഗമാണ്. ഇവരുടേതും പാർട്ടി കുടുംബമാണ്.

യു.ഡി ക്ലർക്കായി സർവിസിൽ പ്രവേശിച്ച നവീൻ ബാബുവിന്റെ 31 വർഷത്തെ സർക്കാർ സേവനത്തിൽ ഭൂരിഭാഗവും സ്വന്തം നാട്ടിലായിരുന്നു. സ്ഥാനക്കയറ്റം ലഭിച്ചതിനെത്തുടർന്ന് റാന്നിയിൽനിന്ന് നവീൻ കാസർകോട്ടേക്ക് പോയി. അവിടെനിന്നാണ് മാസങ്ങൾക്കുമുമ്പ് കണ്ണൂരിലെത്തിയത്.

നവീൻ കൈക്കൂലി വാങ്ങുന്ന ആളല്ലെന്ന് നാട്ടുകാരും സുഹൃത്തുക്കളും ഒന്നടങ്കം പറയുന്നു. ഇടതുപക്ഷത്തിനൊപ്പം ആയിരുന്നു എങ്കിലും എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഒരുപോലെ പ്രിയപ്പെട്ടവൻ ആയിരുന്നു. നവീൻ ഒരിക്കലും കൈക്കൂലി വാങ്ങില്ലെന്നും രാഷ്ട്രീയക്കാർ കുടുക്കിയതായിരിക്കുമെന്നും സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടു. ഇദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗം അറിഞ്ഞ് മലയാലപ്പുഴ പത്തിശ്ശേരി വീട്ടിലേക്ക് ജനം ഒഴുകിയെത്തുകയാണ്. രാവിലെ തന്നെ റവന്യൂ വകുപ്പ് ജീവനക്കാർ ഭാര്യ മഞ്ജുഷയെയും മക്കളായ നിരഞ്ജനയെയും നിരുപമയെയും ആശ്വസിപ്പിക്കാൻ എത്തി. നവീൻ ബാബുവിന്‍റെ സംസ്കാരച്ചടങ്ങുകൾ ബുധനാഴ്ച മലയാലപ്പുഴ താഴം പത്തിശ്ശേരി കാരുവള്ളി വീട്ടുവളപ്പിൽ നടക്കും.

പ്രതിഷേധവുമായി പത്തനംതിട്ടയിലെ സി.പി.എം

പ​ത്ത​നം​തി​ട്ട: എ.​ഡി.​എം ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ൽ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച് പ​ത്ത​നം​തി​ട്ട​യി​ലെ സി.​പി.​എം നേ​താ​ക്ക​ൾ. ന​വീ​ൻ ബാ​ബു​വി​നെ മ​ര​ണ​ത്തി​ലേ​ക്ക്​ ത​ള്ളി​വി​ട്ട ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ പി.​പി. ദി​വ്യ​യെ ഒ​രു​പ​രി​ധി​വ​രെ സം​ര​ക്ഷി​ക്കു​ന്ന സ​മീ​പ​നം ക​ണ്ണൂ​രി​ലെ പാ​ർ​ട്ടി നേ​തൃ​ത്വം സ്വീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പ​ര​സ്യ​മാ​യി​ത്ത​ന്നെ പ​ത്ത​നം​തി​ട്ട​യി​ലെ ജി​ല്ല സെ​ക്ര​ട്ട​റി​യ​ട​ക്കം പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മാ​തൃ​കാ​പ​ര​മാ​യ ഔ​ദ്യോ​ഗി​ക​ജീ​വി​തം ന​യി​ച്ച​യാ​ളാ​ണ് ന​വീ​ൻ ബാ​ബു​വെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ല സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. സം​ഭ​വ​വി​കാ​സ​ങ്ങ​ളെ ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്നു​വെ​ന്നും കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ദ​യ​ഭാ​നു വ്യ​ക്ത​മാ​ക്കി. യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ലെ ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​ന്റെ പ​രാ​മ​ർ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി.​ഐ.​ടി.​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും പാ​ർ​ട്ടി ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ മ​ല​യാ​ല​പ്പു​ഴ മോ​ഹ​ന​നും സം​ഭ​വ​ത്തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ദി​വ്യ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ കോ​ട​തി​യി​ൽ പോ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സി.​പി.​എം ജി​ല്ല സെ​​ക്ര​ട്ടേ​റി​യ​റ്റ്​ അം​ഗം അ​ഡ്വ. ആ​ർ. സ​ന​ൽ​കു​മാ​റും സം​ഭ​വ​ത്തി​ൽ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചു. 

Tags:    
News Summary - Naveen Babu's CPM family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.