ട്യൂഷൻ സെന്‍റർ ഉടമ ക്ലാസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

റാന്നി: ട്യൂഷൻ സെൻറർ ഉടമയെ ക്ലാസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. റാന്നി തോട്ടമൺ വടക്കേതിൽ കുട്ടപ്പനാചാരിയുടെ മകൻ വി.കെ. സുരേഷ് കുമാർ (53) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 7.30 ഓടെയാണ് ഉടമസ്ഥതയിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലാസ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.  സാമ്പത്തിക ബാധ്യതയുള്ളതായി വീട്ടുകാർ പറഞ്ഞതായി പൊലീസ് അറിയിച്ചു. അവിവാഹിതനാണ്. സ്ഥാപനത്തിലെ അധ്യാപകൻ കൂടിയാണ്. റാന്നി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ: 1056, 0471-2552056)

Tags:    
News Summary - tuition centre owner found dead inside class room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.