തോമസ് ചാണ്ടിയുടെ രാജി സർക്കാരും എൽ.ഡി.എഫും തീരുമാനിക്കും: എ.കെ ശശീന്ദ്രൻ

കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടിയുടെ രാജി തീരുമാനിക്കേണ്ടത് സർക്കാരും എൽ.ഡി.എഫും ആണെന്ന് എൻ.സി.പി നേതാവും മുൻ മന്ത്രിയുമായ എ.കെ ശശീന്ദ്രൻ. മന്ത്രിയുടെ രാജിയും തന്‍റെ മന്ത്രിസ്ഥാനവും തമ്മിൽ ബന്ധമില്ല. ഈ വിഷയത്തിൽ താൻ അഭിപ്രായം പറയില്ലെന്നും ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. 

കൈയേറ്റ വിവാദത്തിൽ അകപ്പെട്ട ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ സി.പി.എം കൈവിട്ടെന്ന വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജി കാര്യത്തിൽ സ്വയം തീരുമാനം എടുക്കാൻ തോമസ് ചാണ്ടിയോട് എൽ.ഡി.ഫ് നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. 

സാഹചര്യം ഗൗരവമുള്ളതാണെന്നും ഇത് മനസ്സിലാക്കി തീരുമാനമെടുക്കണമെന്നുമാണ് മുന്നണി നേതൃത്വം നൽകിയ സന്ദേശമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിവാദം മുന്നണിക്കും സർക്കാറിനും അവമതിപ്പുണ്ടാക്കുന്നുവെന്നും സന്ദേശത്തിലുണ്ട്. 

അതേസമയം, പാർട്ടി മന്ത്രി രാജിവെക്കണമെന്ന ആവശ്യം എൻ.സി.പി േനതൃത്വം തള്ളി. തോമസ് ചാണ്ടി രാജിവെക്കേണ്ട ആവശ്യമില്ലെന്ന് ദേശീയ നേതാവും ആക്ടിങ് സംസ്ഥാന പ്രസിഡന്‍റുമായ എൻ.പി പീതാംബരൻ മാസ്റ്റർ പറഞ്ഞു. ഹൈകോടതി പരാമർശം നടത്തുക മാത്രമാണ് ചെയ്തത്. കുറ്റം തെളിയുന്നത് വരെ തോമസ് ചാണ്ടി നിരപരാധിയാണ്. നിയമോപദേശം തോമസ് ചാണ്ടിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും പീതാംബരൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - NCP Leader AK Saseendran React Thomas Chandy Resignation -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.