ആലപ്പുഴ മെഡിക്കൽ കോളജിൽ നവജാതശിശു മരിച്ചത് വിഷക്കായ്​ ഉള്ളിൽച്ചെന്നെന്ന്​ സൂചന

അമ്പലപ്പുഴ: നവജാതശിശു ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത് വിഷക്കായ്​ ഉള്ളിൽച്ചെന്നാണെന്ന്​ സൂചന. എറ ണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയുടെ ആന്തരികാവയവ പരിശോധനഫലത്തിൽ ഇക്കാര്യം സൂചിപ്പിക്കുന്നതായി അറിയുന ്നു. എന്നാൽ, അമ്പലപ്പുഴ പൊലീസിന് ഫോറൻസിക് വിഭാഗം റിപ്പോർട്ട് നൽകിയിട്ടില്ല.

ആലപ്പുഴ അവലൂക്കുന്ന് കോളനിയിൽ കാർത്തിക് കമൽ- സുരഭി ദമ്പതികളുടെ 11 ദിവസം പ്രായമായ കുഞ്ഞാണ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഏപ്രിൽ 21നാണ് സുരഭി ആൺകുഞ്ഞിന് ജന്മം നൽകിയത്. ​േമയ് നാലിന്​ കുട്ടി മരിച്ചു.

വിദഗ്ധ പരിശോധനയിൽ കുട്ടിയുടെ ഉള്ളിൽ വിഷാംശം ഉണ്ടെന്ന സംശയത്തെ തുടർന്ന് രക്തസാംപിൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പരിശോധനക്ക്​ അയച്ചിരുന്നു. ഇതിൽനിന്നാണ് വിഷാംശം ഉള്ളിൽ കടന്നെന്ന വിവരം അറിയുന്നത്. തുടർന്നാണ് ആശുപത്രി അധികൃതർ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയിട്ടില്ല

Tags:    
News Summary - new bone baby died in Alappuzha medical collage; cause of death is poison -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.