ലഹരിക്കെതിരെ നവകേരള മുന്നേറ്റം: എറണാകുളത്തു ജാഗ്രതാ ദീപം തെളിയിച്ചു

കൊച്ചി: സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെ നവകേരള മുന്നേറ്റം പരിപാടിയുടെ ഭാഗമായി എറണാകുളം ജെട്ടിക്ക് സമീപം ജനപ്രതിനിധികളും എക്സൈസ് ഉദ്യോഗസ്ഥരും ജാഗ്രതാ ദീപം തെളിയിച്ചു. പരിപാടി കൊച്ചി കോർപറേഷൻ മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ലഹരി വിരുദ്ധ സന്ദേശം നൽകി. ടി. ജെ വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എക്സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും നേതൃത്വത്തിൽ കൊച്ചി കോർപ്പറേഷനും വിവിധ വകുപ്പുകളുമായും സഹകരിച്ചാണ് പരിപാടി നടത്തിയത്.

കൊച്ചി കോർപറേഷൻ കൗൺസിലർമാരായ സി.എ ഷക്കീർ, ഹെൻറി ഓസ്റ്റീൻ, ടിബിൻ, മനു ജേക്കബ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

Tags:    
News Summary - New Kerala Movement Against Drunkenness: A Vigilance Lamp Showed in Ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.