കൊച്ചി: യുവതിയെ മതം മാറ്റി വിദേശത്തേക്ക് കടത്താൻ ശ്രമിെച്ചന്ന കേസിൽ ഭർത്താവും ഒന്നാം പ്രതിയുമായ മുഹമ്മദ് റിയാസിനെ എൻ.െഎ.എ കസ്റ്റഡിയിലെടുത്തു. ജിദ്ദയിൽനിന്ന് കൊളംബോ വഴി ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് നടപടി. നേരത്തേ വിവരം ലഭിച്ചതനുസരിച്ച് വിമാനത്താവളത്തിൽ തടഞ്ഞുവെച്ച റിയാസിനെ കസ്റ്റഡിയിലെടുത്ത് എൻ.െഎ.എ ചെന്നൈ ഒാഫിസിലേക്ക് െകാണ്ടുപോയി.
ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശനിയാഴ്ച െകാച്ചിയിലെത്തിക്കുമെന്ന് എൻ.െഎ.എ അധികൃതർ പറഞ്ഞു. നേരത്തേ പിടിയിലായ പറവൂർ സ്വദേശികളായ ഫയാസ് (23), സിയാദ് (48) എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. നിർബന്ധിത മതപരിവർത്തനം നടത്തി വിദേശത്തേക്ക് കടത്തിയ തന്നെ െഎ.എസിൽ ചേർക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഗുജറാത്തിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസമാണ് കേസ് എൻ.െഎ.എ ഏറ്റെടുത്തത്.
പെൺകുട്ടിയെ പ്രണയിച്ച് നിയമപരമായി വിവാഹം കഴിച്ചത് മാത്രമാണ് താൻ ചെയ്ത തെറ്റെന്ന് ആരോപണവിധേയനായ മുഹമ്മദ് റിയാസ് ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. വിവാഹത്തിെൻറ പേരിൽ താനും കുടുംബവും ബന്ധുക്കളും ഒേട്ടറെ ബുദ്ധിമുട്ടുകളും മതതീവ്രവാദികളിൽനിന്നുള്ള ഭീഷണിയും നേരിടുന്നതായി ഇയാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.