കൊച്ചി: കണ്ണൂർ കനകമലയിൽ ഐ.എസ് യോഗം ചേർന്നെന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ ദേശീയ അന്വേഷണ ഏജൻസി അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. ഫെബ്രുവരിയിൽ ദുബൈയിൽനിന്നുള്ള യാത്രക്കിടെ ഡൽഹിയിൽ അറസ്റ്റിലായ കാസർകോട് കാഞ്ഞങ്ങാട് ലക്ഷ്മിനഗർ കുന്നുമ്മേൽ മൊയ്നുദ്ദീൻ പാറക്കടവത്തിനെതിരെയാണ് (25) എറണാകുളം പ്രത്യേക കോടതിയിൽ കുറ്റപത്രം നൽകിയത്. ഗൂഢാലോചന, നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ടെലിഗ്രാം ഗ്രൂപ്പുവഴി തീവ്രവാദ ആശയങ്ങൾ പങ്കുവെച്ചതിൽ പ്രധാനി ഇയാളാണെന്നാണ് അന്വേഷണസംഘം ആരോപിക്കുന്നത്. ഇബ്നു അബ്ദുല്ല, അബുൽ ഇന്തോനേസി എന്നീ പേരുകളിലാണേത്ര ഓൺലൈനിൽ ആശയപ്രചാരണം നടത്തിയത്.
2016 ഒക്ടോബർ രണ്ടിന് കനകമലയിൽനിന്ന് അഞ്ചുപേരെയും കോഴിക്കോട്ടുനിന്ന് ഒരാളെയും തിരുെനൽവേലിയിൽനിന്ന് ഒരാളെയും അറസ്റ്റ് ചെയ്തതാണ് കേസിന് തുടക്കം. കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങൾ, രാഷ്്ട്രീയ നേതാക്കൾ, ഹൈകോടതി ജഡ്ജിമാർ എന്നിവരെ ആക്രമിക്കാൻ ടെലിഗ്രാം ചാറ്റ് വഴി ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് മൻസീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ് എന്ന അബൂബഷീർ, റംഷാദ്, സഫ്വാൻ, ജാസിം എന്നിവരെയും ഇവരുമായി ബന്ധമുണ്ടെന്നും ഇറാഖിൽ ഐ.എസിനുവേണ്ടി യുദ്ധം ചെയ്തെന്നും ചൂണ്ടിക്കാട്ടി സുബ്ഹാനി ഹാജാ മൊയ്തീനെയുമാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ നേരത്തേ കുറ്റപത്രം നൽകിയിരുന്നു.
മൊയ്നുദ്ദീൻ യു.എ.ഇയിൽ ആയിരുന്നപ്പോൾ കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ രണ്ടാം പ്രതിയായ സ്വാലിഹിന് പണം അയച്ച് നൽകിയതായും കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്. 13ാം പ്രതിയായ സജീറാണ് തീവ്രവാദ ആശയത്തിലേക്ക് മൊയ്നുദ്ദീനെയും എത്തിച്ചതത്രെ. യു.എ.ഇയിൽനിന്ന് ഇറാൻ വഴി അഫ്ഗാനിസ്താനിലേക്ക് കടന്ന സജീർ െഎ.എസിൽ ചേർന്നതായാണ് ആരോപണം. ഇയാൾ കൊല്ലപ്പെെട്ടന്ന അഭ്യൂഹം എൻ.െഎ.എ സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.