കൊച്ചി: നിർബന്ധിച്ച് മതംമാറ്റി വിദേശത്തേക്ക് കടത്തി ലൈംഗിക അടിമയാക്കാൻ ശ്രമിച്ചതു സംബന്ധിച്ച് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.െഎ.എ) അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. ബംഗളൂരുവിൽ വിദ്യാഭ്യാസകാലത്ത് പരിചയപ്പെട്ട മാഹി സ്വദേശിയായ യുവാവ് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയെന്നുകാണിച്ച് ഗുജറാത്തിൽ സ്ഥിരതാമസക്കാരിയായ യുവതിയാണ് ഹരജി നൽകിയത്.
മുഹമ്മദ് റിയാസെന്ന യുവാവുമായി അടുപ്പത്തിലായശേഷം തന്നെ ബംഗളൂരുവിലെ അയാളുടെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു. ദൃശ്യങ്ങൾ പകർത്തി അത് കാട്ടി പിന്നീടും പല തവണ പീഡിപ്പിച്ചു. പിന്നീട് തെൻറ പേര് മാറ്റി വ്യാജ ആധാർ കാർഡുണ്ടാക്കി കർണാടക ഹെബ്ബലിലെ മാര്യേജ് ഒാഫിസറുടെ ഒത്താശയോടെ വിവാഹം നടത്തി. ഇതിനുശേഷം മദ്റസയിൽ ചേർത്ത് മതം പരിശീലിപ്പിച്ചു. പിന്നീട് സൗദി അറേബ്യയിലേക്ക് കൊണ്ടുപോയ തന്നെ അവിടെ ലൈംഗിക അടിമയാക്കി മാറ്റാൻ ശ്രമിച്ചു. ഒക്ടോബർ മൂന്നിന് സിറിയയിലേക്ക് പോകാൻ റിയാസ് ഒരുക്കം നടത്തുന്നതിനിടെ വീട്ടുകാരുമായി ബന്ധപ്പെട്ട് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുെവന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.