വൈക്കം: സുപ്രീംകോടതിയിൽ ഹാജരാക്കാനിരിക്കെ, എൻ.െഎ.എ സംഘം വീണ്ടും ഹാദിയയുടെ മൊഴിയെടുത്തു. കൊച്ചി എൻ.െഎ.എ യൂനിറ്റിലെ ഡിവൈ.എസ്.പി വിക്രം സിങ്ങിെൻറ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് വൈക്കം ടി.പി പുരത്തെ വീട്ടിലെത്തി ഹാദിയയുടെ മൊഴിയെടുത്തത്. പിതാവ് അശോകെൻറ മൊഴിയും ശേഖരിച്ചു. മതം മാറ്റത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ഷെഫിൻ ജഹാനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് ഹാദിയയിൽനിന്ന് ശേഖരിച്ചതെന്ന് എൻ.െഎ.എ അറിയിച്ചു.
ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കാൻ ഈ മാസം 27ന് നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എൻ.െഎ.എക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് മുന്നോടിയായാണ് സംഘമെത്തിയത്. അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതിനുമുമ്പ് ആവശ്യമെങ്കില്‍ വീണ്ടും ഹാദിയയില്‍നിന്ന് മൊഴിയെടുക്കുമെന്നാണ് എൻ.െഎ.എ നല്കുന്ന സൂചന.
രണ്ട് ദിവസങ്ങളിലായാണ് 10 മണിക്കൂറോളമെടുത്ത് ഹാദിയയുടെയും മാതാപിതാക്കളുടെയും മൊഴികളെടുത്തത്. വ്യാഴാഴ്ച രാവിലെ 11ന് എത്തിയ സംഘം അഞ്ചുമണിയോടെയാണ് തിരിച്ചുപോയത്. പിറ്റേന്ന് വീണ്ടുമെത്തി നാലുമണിക്കൂറോളം ചെലവഴിച്ച് രാത്രി ഏഴിനാണ് മടങ്ങിയത്. ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിെൻറ ഭാഗമായി സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിെൻറ ഭാഗമായാണ് മൊഴി ശേഖരിച്ചതെന്ന് എൻ.െഎ.എ വ്യക്തമാക്കി. മാസം 27ന് റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കണം.
സുപ്രീംകോടതിയില്‍ ഹാജരാക്കാൻ ഈ മാസം 24ന് ഹാദിയയെ കൊണ്ടുപോകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.