ന്യൂഡൽഹി: ഹാദിയയുടെ ഭർത്താവ് ശഫിൻ ജഹാൻ നൽകിയ കോടതിയലക്ഷ്യ അപേക്ഷക്കിടയിൽ ദേശീയ അന്വേഷണ ഏജൻസി മറ്റൊരു റിപ്പോർട്ട് മുദ്ര വെച്ച കവറിൽ സുപ്രീംകോടതിയിൽ സമർപ്പിച്ചു. ഹാദിയയുമായി സുപ്രീംകോടതി അടച്ചിട്ട കോടതിമുറിയിൽ ആശയവിനിമയം നടത്തണമെന്നും തുറന്നകോടതിയിൽ മൊഴി എടുക്കരുതെന്നുമുള്ള പിതാവ് അശോകെൻറ ആവശ്യം സുപ്രീംകോടതി തള്ളിയതിന് പിറകെയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പുതിയ നീക്കം. എൻ.െഎ.എ ഉദ്യോഗസ്ഥൻ വിക്രമൻ, ഹാദിയയുടെ വീട്ടിലെത്തി മൊഴിയെടുത്ത ശേഷം സമർപ്പിച്ച റിപ്പോർട്ടിെൻറ ഉള്ളടക്കം രഹസ്യമാണ്.
സുപ്രീംകോടതി വിധി അനുസരിച്ച് റിട്ട. സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിലാണ് എൻ.െഎ.എ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നതെന്നും എന്നാൽ, റിട്ട. ജഡ്ജി ചുമതല ഏൽക്കുംമുമ്പ് എൻ.െഎ.എ അന്വേഷണം തുടങ്ങിയതിനും എതിരെയാണ് ശഫിൻ ജഹാൻ സുപ്രീംകോടതിയിൽ പുതിയ അപേക്ഷ നൽകിയത്. ഹാദിയയെ കോടതിയിൽ നേരിട്ട് ഹാജരാക്കുന്നത് തടയണമെന്ന എൻ.െഎ.എ അഭിഭാഷകെൻറ വാദംകൂടി തള്ളിയാണ് അവരെഹാജരാക്കാൻ ഉത്തരവിട്ടത്. അതിനിടെ ഹാദിയയുടെ മൊഴി രഹസ്യമായി എടുക്കണമെന്ന് പ്രമുഖ അഭിഭാഷക ഇന്ദിരാ ജയ്സിങ് ആവശ്യപ്പെട്ടൂവെന്ന് മെയിൽ ടുഡേ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.