കൊച്ചി: യുവതിയെ മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്ന കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. എൻ.െഎ.എ പ്രത്യേക ജഡ്ജിയുടെ വസതിയിൽ എഫ്.െഎ.ആർ സമർപ്പിച്ചതായി എൻ.െഎ.എ ഹൈകോടതിയെ അറിയിച്ചു. എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ഗുജറാത്തിലെ ജാംനഗറില്‍ താമസിക്കുന്ന പത്തനംതിട്ട റാന്നി സ്വദേശിനി നൽകിയ ഹരജി പരിഗണിക്കെവയാണ് കേന്ദ്ര സർക്കാറിനൊപ്പം എൻ.ഐ.എയും ഇക്കാര്യം വ്യക്തമാക്കിയത്.
യുവതിയുടെ പരാതിയില്‍ നോര്‍ത്ത് പറവൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് കേന്ദ്ര സര്‍ക്കാറിെൻറ നിര്‍ദേശ പ്രകാരം വീണ്ടും രജിസ്റ്റർ ചെയ്തതായി എൻ.െഎ.എ അറിയിച്ചത്. തുടര്‍ന്ന് യുവതിയുടെ ഹരജി ഹൈകോടതി തീര്‍പ്പാക്കി. അന്വേഷണം എൻ.െഎ.എക്ക് വിടുക, പാസ്പോര്‍ട്ട് തിരികെ തരിക, വിവാഹം അസാധുവാക്കുക, പാസ്പോര്‍ട്ടിലെ പേര് മാറ്റുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു യുവതിയുടെ ഹരജി.
ഇതില്‍ ആദ്യ രണ്ട് ആവശ്യങ്ങളും യാഥാർഥ്യമായതായി കോടതി നിരീക്ഷിച്ചു. വിവാഹം അസാധുവാക്കാനും പേര് മാറ്റാനും ബന്ധപ്പെട്ട അധികൃതരെ സമീപിക്കാമെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു. പ്രതികള്‍ക്കെതിരെ യു.എ.പി.എയും ക്രിമിനൽ ഗൂഢാലോചനയുമടക്കം ചുമത്തിയിട്ടുണ്ട്. തങ്ങള്‍ക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് എൻ.െഎ.എ അന്വേഷിക്കണമെന്ന് വിജ്ഞാപനമിറക്കിയതെന്ന് കേന്ദ്ര സര്‍ക്കാർ അഭിഭാഷകന് പറഞ്ഞു. കേസിൽ ആരോപണവിധേയനും യുവതിയുടെ ഭർത്താവുമായ മുഹമ്മദ് റിയാസടക്കം ഒമ്പതുേപർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ബംഗളൂരുവില്‍ അനിമേഷന്‍ കോഴ്സ് പഠിക്കുന്ന സമയത്ത് പരിചയപ്പെട്ട റിയാസുമായി പ്രണയത്തിലാവുകയും ശാരീരികബന്ധം പുലർത്തിയത് ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി മതംമാറ്റി നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ ഹരജിയിൽ പറയുന്നത്. റിയാസ് വ്യാജരേഖ ചമച്ച് ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയാണ് 2016 മേയ് 21ന് വിവാഹം രജിസ്റ്റര്‍ ചെയ്തത്. റിയാസിനെ ഭയന്ന് 2016 ഒക്ടോബര്‍ 15ന് അഹ്മദാബാദിലേക്ക് പോയി. പിന്നീട് ഹേബിയസ് കോർപ്പസ് ഹരജിയിൽ അയാൾക്കൊപ്പം പോകാൻ താൽപര്യപ്പെടുകയും കോടതി അനുവദിക്കുകയും ചെയ്തു. ഇതിനുശേഷം താന്‍ റിയാസിെൻറ നിയന്ത്രണത്തിലായെന്നും മാതാപിതാക്കളെ ഫോണില്‍ വിളിക്കാന്‍പോലും അനുവദിച്ചില്ലെന്നും ഇവർ ആരോപിക്കുന്നു.
പ്രണയിച്ച് നിയമപരമായി വിവാഹം കഴിച്ചതാണ് ചെയ്ത കുറ്റമെന്ന് ഭർത്താവ്
കൊച്ചി: പെൺകുട്ടിയെ പ്രണയിച്ച് നിയമപരമായി വിവാഹം കഴിച്ചത് മാത്രമാണ് താൻ ചെയ്ത തെറ്റെന്ന് ആരോപണവിധേയനായ ഭർത്താവിെൻറ സത്യവാങ്മൂലം. പത്തനംതിട്ട റാന്നി സ്വദേശിനിയെ മതംമാറ്റി െഎ.എസിൽ ചേർക്കാൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട ഹരജിയിലാണ് ഭർത്താവ് മുഹമ്മദ് റിയാസിെൻറ സത്യവാങ്മൂലം. വിവാഹത്തിെൻറ പേരിൽ താനും കുടുംബവും ബന്ധുക്കളും ഒേട്ടറെ ബുദ്ധിമുട്ടുകളും മതതീവ്രവാദികളിൽനിന്നുള്ള ഭീഷണിയും നേരിടുന്നതായി ഇയാൾ പറയുന്നു. ഇതുവരെ പെൺകുട്ടി പൊലീസിലോ മറ്റോ നേരിട്ട് പരാതി നൽകിയതായി അറിയില്ല. പരാതികളും രേഖകളുമെല്ലാം അവരുടെ പിതാവാണ് എത്തിച്ചിട്ടുള്ളത്. പെൺകുട്ടിയെ തടവിലാക്കി പീഡിപ്പിച്ച് വിവാഹമോചനത്തിന് ശ്രമിക്കുകയാണെന്നാണ് സംശയം.
2016 േമയ് 21ന് ബംഗളൂരുവിലെ ഹെബ്ബൽ മാേരജ് ഒാഫിസർ മുമ്പാകെ സ്പെഷൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹിതരായത്. പെൺകുട്ടിയുടെ പേരിൽ ഹൈകോടതിയിൽ നൽകിയ ഹരജിയിലെ ആരോപണങ്ങളെല്ലാം അസത്യമാണ്. തനിക്കോ വിവാഹത്തിന് സാക്ഷിയായവർക്കോ ഏതെങ്കിലും തരത്തിലുള്ള ദേശവിരുദ്ധ ശക്തികളുമായോ മതംമാറ്റ സംഘവുമായോ ബന്ധമില്ല. പ്രഫഷനൽ കോളജിൽ പഠിക്കുേമ്പാൾ തങ്ങളുടെ രണ്ടുപേരുെടയും പൊതുസുഹൃത്തുക്കളായിരുന്നവരാണ് സാക്ഷികളായത്.
ചുമയും നെഞ്ചുവേദനയും വന്നപ്പോൾ ജിദ്ദയിലെ ആശുപത്രിയിലെത്തിച്ച് മതിയായ ചികിത്സ യുവതിക്ക് നൽകിയിട്ടുണ്ട്. ഇതിന് തെളിവായി ആശുപത്രി രേഖകൾ ഹാജരാക്കിയിട്ടുണ്ട്. നാട്ടിലേക്ക് വരുന്നതിന് പെൺകുട്ടിയെ ജിദ്ദ വിമാനത്താവളത്തിൽ കൊണ്ടുചെന്നാക്കിയത് താനും മാതാപിതാക്കളും േചർന്നാണ്. സത്യാവസ്ഥ വിശദീകരിച്ചും പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടും പത്തനംതിട്ട, അഹ്മദാബാദ് പൊലീസിന് നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.