ഷെഫിൻ ജഹാനെതിരെ എൻ.​െഎ.എ അന്വേഷണം തുടങ്ങി

കൊച്ചി: ഹാദിയയുടെ ഭർത്താവ്​ ഷഫിൻ ജഹാനുമായി ബന്ധമുണ്ടെന്ന്​ ആരോപിച്ച് ​െഎ.എസ്​ കേസിൽ ജയിലിൽ കഴിയുന്ന രണ്ടുപേരിൽനിന്ന്​ എൻ.​െഎ.എ മൊഴിയെടുക്കാനൊരുങ്ങുന്നു. എറണാകുളം പ്രത്യേക എൻ.​െഎ.എ കോടതിയുടെ അനുമതിയോടെയാണ്​ കനകമല ​െഎ.എസ്​ കേസുമായി ബന്ധപ്പെട്ട്​ വിയ്യൂർ ജയിലിൽ കഴിയുന്ന കണ്ണൂർ തലശ്ശേരി സ്വദേശികളായ മൻസീദ്​, റയ്യാൻ എന്ന സഫ്​വാൻ എന്നിവരെ തിങ്കളാഴ്​ചയാവും എൻ.​െഎ.എ സംഘം ജയിലിൽ ചോദ്യം​ ചെയ്യുക​. ജയിൽ സൂപ്രണ്ടി​​​െൻറ സാന്നിധ്യത്തിൽ രാവിലെ 10 മുതൽ വൈകീട്ട്​ അഞ്ച്​ വരെയാണ്​ ചോദ്യം ചെയ്യാൻ അനുമതി​. എൻ.​െഎ.എക്കൊപ്പം ​െഎ.ടി വിദഗ്​ധരും ജയിലിലെത്തും. 

ചോദ്യം ചെയ്യലിനിടെ മാനസിക, ശാരീരിക പീഡനങ്ങൾ പാടില്ലെന്ന്​ കോടതി എൻ.​െഎ.എയോട്​​ നിർദേശിച്ചിട്ടുണ്ട്​. മൻസീദും ഷഫിൻ ജഹാനും ഒരേ വാട്​സ്​ ആപ്​ ഗ്രൂപ്പിൽ അംഗങ്ങളായതാണ്​ എൻ.​െഎ.എ സംശയത്തിന്​ കാരണമായി പറയുന്നത്​. കൂടാതെ, സഫ്​വാനുമായി ഷഫിൻ ജഹാന്​ അടുപ്പമുള്ളതായും എൻ.​െഎ.എ ആരോപിക്കുന്നുണ്ട്​. കനകമല കേസന്വേഷണം നടക്കുന്നതിനിടെയാണ​​െത്ര എൻ.​െഎ.എക്ക്​ ഇതുസംബന്ധിച്ച്​ വിവരം ലഭിച്ചത്​. കേസുമായി ബന്ധപ്പെട്ട്​ ഷഫിൻ ജഹാൻ അടക്കം 30 പേരിൽനിന്ന്​ എൻ.​െഎ.എ മൊഴിയെടുത്തിട്ടുണ്ട്​. ഹാദിയ കേസ്​ വീണ്ടും സുപ്രീംകോടതി പരിഗണിക്കു​േമ്പാൾ കേസി​​​െൻറ വിശദാംശങ്ങൾ എൻ.​െഎ.എ ഹാജരാക്കും. 

Tags:    
News Summary - NIA Started ivestigation against Shefin jahan-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.