നിദയുടെ മരണം: പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് കാത്ത് ബന്ധുക്കൾ; നീറി കുടുംബം

അമ്പലപ്പുഴ: ദേശീയ ജൂനിയർ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയി നാഗ്പുരിൽ മരിച്ച അഞ്ചാംക്ലാസ് വിദ്യാർഥിനി നിദ ഫാത്തിമയുടെ (10) മരണകാരണം സംബന്ധിച്ച് അവ്യക്തത തുടരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ലഭിക്കുന്നതുവരെ കാത്തിരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. ആന്തരികാവയവങ്ങൾ വിശദമായ പരിശോധനക്കായി നാല് ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാൻ 15 മുതൽ 20 ദിവസം വേണ്ടിവരുമെന്നാണ് അധികൃതർ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.

22നാണ് നിദ ഫാത്തിമ നാഗ്പുരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഓട്ടോ തൊഴിലാളിയായ അമ്പലപ്പുഴ കാക്കാഴം സുഹറ മൻസിലിൽ ഷിഹാബുദ്ദീന്റെയും അൻസിലയുടെയും മകളായ നിദ നീർക്കുന്നം എസ്.ഡി.വി ഗവ.യു.പി സ്കൂളിൽ അഞ്ചാംക്ലാസ് വിദ്യാർഥിനിയായിരുന്നു. സംഭവത്തെത്തുടർന്ന് പിതാവ് ഷിഹാബുദ്ദീനും ഒപ്പമുണ്ടായിരുന്ന പരിശീലകനും സൈക്കിൾപോളോ അസോ. ഭാരവാഹികളുമടക്കമുള്ളവർ അഞ്ച് പരാതികൾ നാഗ്പുരിൽ പൊലീസിൽ നൽകിയിരുന്നു.

അവിടത്തെ ജനപ്രതിനിധികളും അധികാരികളുമടക്കമുള്ളവർ ചർച്ചചെയ്താണ് വിശദമായ പോസ്റ്റ്മോർട്ടത്തിന് തീരുമാനിച്ചത്. നാഗ്പുരിലെ മലയാളി അസോ. ഭാരവാഹികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് പിതാവ് ഷിഹാബുദ്ദീൻ പറഞ്ഞു. മകളുടെ വിയോഗത്തിൽ നെഞ്ചുനീറി കഴിയുകയാണ് മാതാവും കുഞ്ഞുസഹോദരനും ഉൾപ്പെട്ട കുടുംബം.

സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണം -ചെ​ന്നി​ത്ത​ല

ആ​ല​പ്പു​ഴ: നി​ദ ഫാ​ത്തി​മ​യു​ടെ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എം.​എ​ൽ.​എ ആ​വ​ശ്യ​പ്പെ​ട്ടു. അ​സോ​സി​യേ​ഷ​നു​ക​ൾ ത​മ്മി​ലു​ള്ള കി​ട​മ​ത്സ​രം ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്ക​ണം. കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണം.

കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​സാ​ബു, എ​ച്ച്. ഇ​സ്മ​യി​ൽ, വി.​ആ​ർ. ര​ജി​ത് എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. നി​ദ​യു​ടെ മ​ര​ണം സി.​ബി.​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും എ​ൽ.​ജെ.​ഡി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം മ​ട​വൂ​രും ആ​വ​ശ്യ​പ്പെ​ട്ടു. നി​ദ​യു​ടെ വീ​ട്​ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. 

Tags:    
News Summary - Nida's death: Relatives await autopsy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.