നിപ: വായുവിലൂടെയും രോഗം പകരാമെന്ന് കേന്ദ്ര സംഘം

കോഴിക്കോട്: നിപ വൈറസി​​​​​​െൻറ ആശങ്കകൾ പലയിടത്തേക്കും പടരുന്നതിനിടെ  കോഴിക്കോട് ജില്ലയിൽ ഒരു മരണം കൂടി. വൈറസ് ബാധിച്ച് ആദ്യം മരിച്ച സാബിത്തിനെ പേരാമ്പ്ര ഗവ. താലൂക്കാശുപത്രിയിൽ പരിചരിച്ച നഴ്സ് ചെമ്പനോട കുറത്തിപ്പാറ പുതുശ്ശേരി നാണുവി​​​​​​െൻറ മകൾ ലിനി(31)യാണ്  മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ മരിച്ചത്. ഇവർക്ക് നിപ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധനയിലേ വ്യക്തമാകൂ എന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 

വൈറസ് ബാധയെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ആരോഗ്യവകുപ്പു സംഘം പേരാമ്പ്ര പന്തിരിക്കരയിലെത്തി. നാഷനൽ സ​​​​​​െൻറർ ഫോർ ഡിസീസ് കൺട്രോൾ(എൻ.സി.ഡി.സി) ഡയറക്ടര്‍ ഡോ. സുജിത്കുമാര്‍ സിങ്​, അഡീഷനല്‍ ഡയറക്ടര്‍ ഡോ. എസ്.കെ. ജയിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച എത്തിയത്. നിപ വൈറസ് പടർന്നുപിടിച്ചത് ഉപയോഗശൂന്യമായ കിണറിലുണ്ടായിരുന്ന വവ്വാലുകളിൽ നിന്നോ, മൂസയുടെ വീട്ടിൽ വളർത്തുന്ന മുയൽ, പ്രാവ് ഇവയിൽനിന്നോ ആവാമെന്ന നിഗമനം കേന്ദ്ര സംഘം പങ്കുവെച്ചു. സംഭവം നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്നാണ് മുൻ അനുഭവങ്ങൾ തെളിയിക്കുന്നതെന്ന് ഡോ. സുജീത്കുമാര്‍ സിങ്​ രാത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വൈറസ് ബാധിതരുമായി ഒരു മീറ്റർ അകലത്തിൽ ഇടപഴകിയാൽ വായുവിലൂടെയും രോഗം പകരാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സീനിയർ ഫിസിഷ്യ​​​​​​​െൻറ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച പേരാമ്പ്രയിലെത്തും. തിങ്കളാഴ്​ച പുലർ​െച്ചയാണ്​ ലിനി മരിച്ചത്​. ഇവരുടെ ശരീരസ്രവങ്ങളുടെ സാംപ്ൾ പുണെ നാഷനൽ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിലേക്ക്​ അയച്ചു. തിങ്കളാഴ്ച രാവിലെ ബന്ധുക്കളുടെ അനുവാദത്തോടെ മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. ബഹ്​റൈനിൽ ജോലിചെയ്യുന്ന വടകര പുത്തൂർ സ്വ​ദേശി സജീഷി​​​​​​​െൻറ ഭാര്യയാണ്​. മാതാവ്: രാധ. മക്കൾ: സിദ്ധാർഥ്​ (അഞ്ച്), റിതുൽ (രണ്ട്). 

പേരാമ്പ്ര ചെറുവണ്ണൂരിലെ ജാനകിയും മരിക്കാനിടയായത് നിപ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ നേരത്തെ മരിച്ച പന്തിരിക്കരയിലെ കുടുംബത്തിലെ മൂന്നു പേരടക്കം നാലുപേരുടെയും മരണകാരണം നിപ വൈറസ് ബാധയാണെന്ന് വ്യക്തമായി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വളച്ചുകെട്ടി മൂസക്കും വൈറസ് ബാധയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ കോളജിൽ ഒമ്പതുപേരും സ്വകാര്യ  ആശുപത്രികളിൽ മൂന്ന്​ പേരുമാണ് നിപ വൈറസ് ബാധിച്ചവരായി സംശയിക്കുന്നത്. ഇതിൽ മൂന്നുപേർ  മരിച്ചവരെ പരിചരിച്ച നഴ്സുമാരാണ്. മരിച്ച സ്വാലിഹി​​​​​​െൻറ ഭാര്യ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആത്തിഫക്ക് വൈറസ് ബാധിച്ചിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി. വൈറസ് ബാധിതരുമായി നേരിട്ടല്ലെങ്കിലും ബന്ധമുള്ള 60 പേർ അതത് വീടുകളിൽ നിരീക്ഷണത്തിലാണ്. ഇവരുടെ രക്തസാംപിൾ പുണെ നാഷനൽ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിലേക്ക്​ അയച്ചിട്ടുണ്ട്. 

വൈറസ് ബാധ ഫലപ്രദമായി തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും നേരിടാൻ ആരോഗ്യവകുപ്പ് സജ്ജമാണെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.  ഉപകരണങ്ങള്‍ ലഭ്യമാക്കിക്കൊണ്ട്, ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്ന് ഐസോേലറ്റഡ്​ വാർഡുകൾ തുടങ്ങി. ഇതിനുപുറമേ ബീച്ച് ആശുപത്രിയിലും പേരാമ്പ്ര, താമരശ്ശേരി, കൊയിലാണ്ടി ആശുപത്രികളിലും രോഗികളെ ചികിത്സിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യം പരിഗണിച്ച് മെഡിക്കൽ കോളജ് ആശുപത്രിക്കായി 20 ലക്ഷം രൂപ ബിവറേജസ് കോർപറേഷ​​​​​​​െൻറ ഫണ്ട് തൊഴിൽ, എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ അനുവദിച്ചു. വൈറസ് ബാധ പടരാതിരിക്കാൻ കർശന നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുള്ളത്. 

വൈറസ് പടർന്നത് കിണറ്റിലെ വവ്വാലുകളിൽനിന്നെന്ന് നിഗമനം
പേരാ​മ്പ്ര: കുടുംബത്തിലെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ നിപ വൈറസ് പടർന്നുപിടിച്ചത് ഉപയോഗശൂന്യമായ കിണറ്റിൽ കൂടുകൂട്ടിയ വവ്വാലുകളിൽ നിന്നാണെന്ന്​ നിഗമനം. പന്തിരിക്കര സൂപ്പിക്കര വളച്ചുകെട്ടിയിൽ മൂസയും കുടുംബവും അടുത്തിടെ വാങ്ങിയ വീട്ടുപറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് വവ്വാലുകളുള്ളത്. കുടുംബം നോമ്പുകഴിഞ്ഞ് ഇവിടേക്ക്​ താമസം മാറാനിരിക്കുകയായിരുന്നു. ഇതിനുവേണ്ടി മൂസയും പിന്നീട്​ രോഗംബാധിച്ച സാബിത്ത്, സഹോദരൻ സ്വാലിഹ് എന്നിവരും കിണർ  വൃത്തിയാക്കിയതായി പരിശോധനയിൽ വ്യക്തമായി. 

നിപ വൈറസ് വവ്വാലുകളിൽനിന്നാണ് പടരുകയെന്നത് നേരത്തേതന്നെ പഠനങ്ങൾ തെളിയിച്ചതാണ്. ഇൗ സാഹചര്യത്തിൽ ആഴമേറിയ കിണർ പരിശോധന സംഘം മൂടി. വെറ്ററിനറി വകുപ്പ്, വന്യജീവി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഈ വവ്വാലുകളുടെ സാമ്പിൾ ശേഖരിച്ച് പുണെ നാഷനൽ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിലേക്ക്​ അയക്കുമെന്ന് മണിപ്പാൽ വൈറസ് റിസർച്​ സ​​​​െൻററിലെ ഡോ. ജി. അരുൺകുമാർ പറഞ്ഞു. വവ്വാൽ കടിച്ചുപേക്ഷിക്കുന്ന മാമ്പഴങ്ങളിൽനിന്നും സാമ്പിൾ ശേഖരിച്ച് അയക്കുന്നുണ്ട്. 


മലപ്പുറത്തെ പനി മരണം: ഫലം ചൊവ്വാഴ്​ച​ ലഭിക്കും
മലപ്പുറം: കഴിഞ്ഞദിവസമുണ്ടായ നാലുമരണങ്ങളിൽ തെന്നല, മുന്നിയൂർ, ചട്ടിപ്പറമ്പ്​ എന്നിവിടങ്ങളിലേത്​ നിപ വൈറസ്​ ബാധയെ തുടർന്നാണെന്ന്​​ സംശയിക്കുന്നു. മണിപ്പാൽ വൈറോളജി ലാബിലേക്കയച്ച സാമ്പിളുകളുടെ ഫലം ചൊവ്വാഴ്​ച രാവിലെ ലഭിക്കും. ജില്ല, താലൂക്ക്​, ജനറൽ ആശുപത്രികളിൽ പനി ക്ലിനിക്ക്​ തുടങ്ങും. 40 പേർ അടങ്ങുന്ന വിദഗ്​ധ സംഘത്തെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജീകരിച്ചിട്ടുണ്ട്​. പൊതുജനങ്ങളുടെ ആശങ്കയകറ്റാൻ ശുചിത്വമിഷ​​​​​െൻറ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ സ്​കൂളുകളിലും അംഗൻവാടികളിലും വീടുകളിലും ബോധവത്​കരണം നടത്തും. 

ആത്തിഫക്ക് വൈറസ്​ ബാധയില്ലെന്ന് പരിശോധന ഫലം 
കുറ്റ്യാടി: പന്തിരക്കര സൂപ്പിക്കടയിൽ അപൂർവയിനം പനി ബാധിച്ച് മരിച്ച വളച്ചുകെട്ടിയിൽ സാലിഹി​​​​െൻറ ഭാര്യ ആത്തിഫക്ക് വൈസ്​ ബാധയില്ലെന്ന്  രക്തപരിശോധനയിൽ തെളിഞ്ഞതായി ആരോഗ്യ വകുപ്പ് അധികൃതർ  അറിയിച്ചു. മേയ് 18നാണ് സാലിഹ് മരിച്ചത്. കുറ്റ്യാടി ഉൗരത്ത് സ്വദേശിയായ ആത്തിഫയുടെ നിക്കാഹ് മാത്രമാണ് കഴിഞ്ഞിരുന്നത്.  സാലിഹിന് അസുഖം ബാധിച്ചപ്പോൾ ആത്തിഫ പരിചരിക്കാൻ  ആശുപത്രിയിൽ പോയിരുന്നു. പനിബാധിച്ച് ശനിയാഴ്ചയാണ് ആത്തിഫയെ എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, രക്തപരിശോധനയിൽ ഫലം നെഗറ്റീവാണെന്ന്  കണ്ടെത്തിയതായി ആത്തിഫയുടെ പിതാവ് അബൂബക്കർ അറിയിച്ചതായി  കുറ്റ്യാടി ഹെൽത്ത്​ ഇൻസ്​പെക്ടർ ബാബു പറഞ്ഞു.  

മെഡിക്കൽ കോളജിൽ മൂന്ന് വാർഡുകൾ തുടങ്ങി; നാല് പ്രാദേശിക ആശുപത്രികളിലും സൗകര്യം
കോ​ഴി​ക്കോ​ട്: നി​പ വൈ​റ​സ് ബാ​ധി​ച്ചെ​ന്ന്​ സം​ശ​യി​ക്കു​ന്ന രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന് ഐ​സോ​ലേ​റ്റ​ഡ് വാ​ർ​ഡു​ക​ൾ ഒ​രു​ക്കി.അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്​ സ​മീ​പ​മു​ള്ള നി​രീ​ക്ഷ​ണ വാ​ർ​ഡും ഇ​ൻ​ഫ​ക്റ്റ​ഡ് ഡി​സീ​സ​സ് വാ​ർ​ഡും (വാ​ർ​ഡ് 43), കെ.​എ​ച്ച്.​ആ​ർ.​ഡ​ബ്ലി​യു.​എ​സി​ന്​ കീ​ഴി​ലെ പേ​വാ​ർ​ഡു​ക​ളി​ലൊ​ന്നു​മാ​ണ് സ​ജ്ജീ​ക​രി​ച്ച​ത്. കൂ​ടാ​തെ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്​ കീ​ഴി​ലെ നെ​ഞ്ചു​രോ​ഗാ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും ചി​കി​ത്സി​ക്കും. സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ച്ച് ചി​കി​ത്സ ന​ൽ​കു​ന്ന​തി​നു​ള്ള എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ ആ​വ​ശ്യ​മെ​ങ്കി​ൽ മ​റ്റു മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ​നി​ന്ന് ഒ​രാ​ഴ്ച​ത്തേ​ക്ക് മാ​റ്റി വി​ന്യ​സി​ക്കാ​ൻ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. 

മെ​ഡി​ക്ക​ൽ കോ​ള​ജി​ന്​ പു​റ​മെ ബീ​ച്ച് ആ​ശു​പ​ത്രി, പേ​രാ​മ്പ്ര, താ​മ​ര​ശ്ശേ​രി, കൊ​യി​ലാ​ണ്ടി താ​ലൂ​ക്കാ​ശു​പ​ത്രി​ക​ളി​ലും പ്ര​ത്യേ​ക വാ​ർ​ഡു​ക​ൾ സ​ജ്ജീ​ക​രി​ച്ചു. ഇ​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യെ​ന്നും ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​രി​ൽ നി​പ വൈ​റ​സ്ബാ​ധ സം​ശ​യി​ക്കു​ന്ന​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്യാ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ സൗ​ക​ര്യ​മു​ണ്ട്. നി​പ വൈ​റ​സ്​​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​വ​രി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രു​ടെ ചി​കി​ത്സ​ച്ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ഇ​ട​പെ​ട്ട് ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ഫ​ണ്ടി​ൽ​നി​ന്ന് 20 ല​ക്ഷം രൂ​പ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്​ അ​നു​വ​ദി​ച്ചു. 
ആ​വ​ശ്യ​മെ​ങ്കി​ൽ അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ പ​ണം അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി. എ​ച്ച്.​ഡി.​എ​സ്​ ഫ​ണ്ട് വി​നി​യോ​ഗി​ച്ചും ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​മെ​ന്നും ഈ ​തു​ക പി​ന്നീ​ട് സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രുെ​ട ക്ഷാ​മം മ​റി​ക​ട​ക്കാ​ൻ, വി​ര​മി​ച്ച​വ​രെ താ​ൽ​കാ​ലി​ക സേ​വ​ന​ത്തി​ന്​ നി​യോ​ഗി​ക്കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി.​ആ​ർ. രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു. 

പനിബാധ: പാലാഴി സ്വദേശിയുടെ നില ഗുരുതരം
പ​ന്തീ​രാ​ങ്കാ​വ്: പ​നി ബാ​ധി​ച്ച് ര​ണ്ടു ദി​വ​സ​മാ​യി മിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള പാ​ലാ​ഴി സ്വ​ദേ​ശി​യാ​യ 25കാ​ര​​​െൻറ  നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. കു​റ​ച്ചു ദി​വ​സ​മാ​യി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ തേ​ടി​യ യു​വാ​വി​നെ  ശ​നി​യാ​ഴ്ച​യാ​ണ് മിം​സി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​നി ‘നി​പ’​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ക്ക് ഇ​തു​മാ​യി സാ​മ്യ​മു​ണ്ട്. മാ​ത്ര​മ​ല്ല, ഓ​ട്ടോ ഡ്രൈ​വ​റാ​യ യു​വാ​വ്​  ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ മാ​താ​വി​​​െൻറ വീ​ടാ​യ പേ​രാ​മ്പ്ര​യി​ൽ പോ​യി താ​മ​സി​ച്ചി​രു​ന്ന​താ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. വീ​ടി​നു സ​മീ​പ​ത്ത് ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. രോ​ഗി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ആ​വ​ശ്യ​മാ​യ ജാ​ഗ്ര​ത ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്നു​ണ്ട്.

സർക്കാറിന്​​ പ്രതിപക്ഷത്തി​​​​​​െൻറ സഹായ വാഗ്ദാനം 
തിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രത്യക്ഷപ്പെട്ട നിപാ വൈറസ്​ ബാധ പടർന്നുപിടിക്കാതെ നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് പ്രതിപക്ഷം എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കോഴിക്കോട്ട് പനി പടരുകയും മരണസംഖ്യ പത്തായി ഉയരുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ഫോണിൽ വിളിച്ച് ഉത്കണ്ഠ അറിയിച്ചതോടൊപ്പമാണ് പ്രതിപക്ഷത്തി​​​​​െൻറ പിന്തുണ രമേശ് ചെന്നിത്തല വാഗ്ദാനം ചെയ്തത്. രോഗം പടർന്നുപിടിക്കാതിരിക്കാൻ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ആവശ്യത്തിനുള്ള ഔഷധവും ആരോഗ്യ പ്രവർത്തകരെയും എത്തിക്കണം. ബോധവത്​കരണ പ്രവർത്തനവും നടത്തണം. പണം ഒന്നിനും തടസ്സമാകരുത്. മരണമടഞ്ഞവരുടെയും രോഗം ബാധിച്ചവരുടെയും കുടുംബങ്ങൾക്ക് ധനസഹായം നൽകണം. സംസ്​ഥാനതലത്തിൽതന്നെ ശുചീകരണപ്രവർത്തനങ്ങൾ നടത്തണമെന്നും പ്രതിപക്ഷ നേതാവ് നിർദേശിച്ചു.  

ഭീതി വിട്ടൊഴിയാതെ നാട്ടുകാർ
പേരാമ്പ്ര: നിപ വൈറസ്ബാധയെ തുടർന്ന്​ ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കട, ചെറുവണ്ണൂർ പഞ്ചായത്തിലെ കണ്ടീതാഴെ,  ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട എന്നിവിടങ്ങളിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ മന്ത്രിമാർ ഉൾപ്പെടെ രംഗത്തുണ്ടെങ്കിലും നാട്ടുകാരുടെ ഭീതി വിട്ടൊഴിയുന്നില്ല. സൂപ്പിക്കടയിൽ ബന്ധുക്കളായ മൂന്ന് പേരും ചെമ്പനോട ഇവരിൽ ഒരാളെ ശുശ്രൂഷിച്ച നഴ്സുമാണ് മരിച്ചത്. സൂപ്പിക്കടയിലെ യുവാവ് പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ളപ്പോൾ അവിടെ ഭർത്തൃപിതാവിന് കൂട്ടിരുന്ന കണ്ടീതാഴെ സ്വദേശിനിയും അവിടെ ചികിത്സയിലുണ്ടായിരുന്ന കോട്ടൂർ പഞ്ചായത്തിലെ തിരുവോട് സ്വദേശിയും മരിച്ചു. ചങ്ങരോത്തും ചെറുവണ്ണൂരിലും മന്ത്രിമാരായ കെ. കെ. ശൈലജയും സ്ഥലം എം.  എൽ. എ കൂടിയായ മന്ത്രി ടി. പി. രാമകൃഷ്ണനും മെഡിക്കൽ സംഘത്തോടൊപ്പം സന്ദർശിച്ച് നാട്ടുകാരെ ബോധവൽക്കരണം നടത്തി. തിങ്കളാഴ്ച്ച കേന്ദ്ര സംഘമാണ് സന്ദർശനം നടത്തിയത്. ഇവർ പേരാമ്പ്ര താലൂക്കാശുപത്രിയിലും സന്ദർശനം നടത്തിയിട്ടുണ്ട്.  

ജനങ്ങളുടെ ഭീതിയകറ്റാൻ കെ. കെ. ജിനിൽ, മുഹമ്മദ് പൂങ്കാവനം, അശോകൻ മാസ്റ്റർ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, പൈതോത്ത് ശശി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. പി. ബിജു, ആവള പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: ബിനോയ്, ജെ.എച്ച്ഐ മാരായ രാമചന്ദ്രൻ ,ഷാജി, സുലേഖ, ജെ.പി.എച്ച്.എൻ എന്നിവരും മരണവീടും പരിസരവും സന്ദർശിച്ച് ബോധവത്ക്കരണം നടത്തി. ചെമ്പനോടയിൽ  ഒരാളെ പനിയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സൂപ്പിക്കടയിലെ ആദ്യ മരണം നടന്നപ്പോൾ മെഡിക്കൽ കോളേജ് അധികൃതർ ജാഗ്രത കാണിച്ചിരുന്നെങ്കിൽ ഇത്ര വലിയ പ്രശ്നമുണ്ടാവില്ലായിരുനെന്ന് ചങ്ങരോത്ത് നടന്ന യോഗത്തിൽ നാട്ടുകാർ അഭിപ്രായപ്പെട്ടു. രണ്ടാമത്തെ മരണം ശ്രദ്ധയിൽപ്പെട്ടപ്പോൾ ചെയ്യാവുന്നതെല്ലാം ചെയ്തെന്ന് മന്ത്രി ശൈലജ പറഞ്ഞു. 
 


കര്‍ഷകര്‍ ആശങ്കപ്പെടേണ്ടെന്ന് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് 
തി​രു​വ​ന​ന്ത​പു​രം: നി​പ വൈ​റ​ല്‍ പ​നി നി​ല​വി​ല്‍ വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ളി​ല്‍നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക്​ വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യം ഇ​ല്ലെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍. ക​ര്‍ഷ​ക​ര്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. രോ​ഗ​വ്യാ​പ​നം ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. വ​വ്വാ​ലു​ക​ള്‍ ക​ടി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന ചാ​മ്പ​ക്ക, പേ​ര​ക്ക, മാ​ങ്ങ തു​ട​ങ്ങി​യ പ​ഴ​വ​ര്‍ഗ​ങ്ങ​ള്‍ മ​നു​ഷ്യ​ര്‍ ക​ഴി​ക്കു​ക​യോ വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ള്‍ക്ക് ന​ല്‍കു​ക​യോ ചെ​യ്യ​രു​ത്. മൃ​ഗ​ങ്ങ​ളി​ല്‍ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍, വി​ഭ്രാ​ന്തി, തു​ട​ങ്ങി​യ​വ ശ്ര​ദ്ധ​യി​പ്പെ​ട്ടാ​ല്‍ തൊ​ട്ട​ടു​ത്ത മൃ​ഗാ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം. 

സം​സ്ഥാ​ന​ത​ല​ത്തി​ലും ജി​ല്ലാ​ത​ല​ത്തി​ലും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള നി​രീ​ക്ഷ​ണ സ​മി​തി​ക​ള്‍ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന ഹെ​ല്‍പ്​ ലൈ​നും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഹെ​ല്‍പ്​ ലൈ​ന്‍ ന​മ്പ​ര്‍ - 0471 2732151. രോ​ഗം മൃ​ഗ​ങ്ങ​ളെ ബാ​ധി​ക്കു​മെ​ങ്കി​ലും വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ളി​ല്‍ ഈ ​രോ​ഗം വ​ന്ന​താ​യി ഇ​ന്ത്യ​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടി​ല്ല. നാ​ട​ന്‍ഫ​ല​ങ്ങ​ള്‍ ഭ​ക്ഷി​ക്കു​ന്ന വ​വ്വാ​ലു​ക​ളാ​ണ് രോ​ഗ​വാ​ഹ​ക​ര്‍. രോ​ഗ​വാ​ഹ​ക​രാ​യ വ​വ്വാ​ലു​ക​ളു​ടെ വി​സ​ര്‍ജ്യം ശ​രീ​ര​സ്ര​വ​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യു​ള്ള നേ​രി​ട്ടു​ള്ള സ​മ്പ​ര്‍ക്കം​മൂ​ല​മാ​ണ് മ​നു​ഷ്യ​രി​ലേ​ക്കും മൃ​ഗ​ങ്ങ​ളി​ലേ​ക്കും പ​ട​രു​ന്ന​ത്. 

വ​വ്വാ​ലു​ക​ള്‍ ക​ടി​ച്ച പ​ഴ​വ​ര്‍ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് സാ​ധാ​ര​ണ​യാ​യി രോ​ഗ​വ്യാ​പ​നം ന​ട​ക്കു​ന്ന​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ സം​ശ​യി​ക്ക​പ്പെ​ടു​ന്ന മൃ​ഗ​ങ്ങ​ളു​ടെ സാം​പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന സം​സ്ഥാ​ന​ത​ല ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ത്തു​ന്ന​തി​നും ആ​വ​ശ്യ​മെ​ങ്കി​ല്‍ രോ​ഗ​സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി ഭോ​പ്പാ​ലി​ലെ ഹൈ ​സെ​ക്യൂ​രി​റ്റി ലാ​ബി​ലേ​ക്ക്​ അ​യ​ക്കു​ന്ന​തി​നു​മു​ള്ള സം​വി​ധാ​നം മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


 


 

Tags:    
News Summary - Nipah Virus Kozhikode Medical College Alert-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.