70 നൈട്രോസെപാം ഗുളികകളുമായി യുവാവ് പിടിയിൽ

ആലുവ: ആലുവ നഗരത്തിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട 70 നൈട്രോസെപാം ഗുളികകളുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. കുന്നത്തുനാട് പെരിങ്ങാല കോട്ടപ്പുറത്ത് വീട്ടിൽ അജ്‌നാസ് ജലാൽ (19)നെയാണ് ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി. ജീസനും സംഘവും പിടികൂടിയത്. 

നൈട്രോസെപാം ഗുളികകൾ വിൽക്കുന്നതിനായി ആലുവയിൽ എത്തിയപ്പോഴാണ് പിടിയിലാകുന്നത്. വ്യാജ പ്രിസ്‌ക്രിപ്പ്ഷൻ ഉപയോഗിച്ച് തമിഴ്നാട്ടിൽ നിന്നുമാണ് ഗുളികകൾ വാങ്ങുന്നത്. നൈട്രോസെപാം ഗുളിക ഡോക്ടർമാരുടെ അനുമതിയില്ലാതെ വാങ്ങാനോ വിൽക്കാനോ പാടില്ലാ. അതിനാലാണ് വ്യാജ പ്രിസ്ക്രിപ്ഷൻ ഉപയോഗിക്കുന്നത്. സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ ഈ ഗുളികകൾ വ്യാപകമായി വിൽക്കുകയും ഉപയോഗിച്ച് വരുകയും ചെയ്യുന്നുണ്ട്. ഗുളികകൾ കൈവശം ഇരുന്നാൽ സാധാരണ ഗുളികപോലെ തോന്നുന്നതിനാൽ ആരും ഈ ഗുളികയെ സംശയിക്കില്ല. 

പ്രതിയെ ആലുവ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫിർമാരായ, എം.എം. അരുൺകുമാർ, എസ്. സിദ്ധാർത്ഥ്, എ.ബി. സജീവ് കുമാർ, റ്റി.ഡി. ജോസ്, വാസുദേവൻഎന്നിവർ പങ്കെടുത്തു.      

Tags:    
News Summary - nitrazepam -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.