ശബരിമല വിഷയത്തെ മുഖ്യമന്ത്രി വർഗീയവത്​കരിച്ചതി​െൻറ തിരിച്ചടി -പ്രേമചന്ദ്രൻ

തിരുവനന്തപുരം: വിശ്വാസപരമായ പ്രശ്​ന​െത്ത വർഗീയവത്​കരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചതി​​െൻറ തിര ിച്ചടിയാണ്​ തെരഞ്ഞെടുപ്പ്​ ഫലമെന്ന്​ ആർ.എസ്​.പി കേന്ദ്ര സെക്ര​േട്ടറിയറ്റ്​ അംഗം എൻ.കെ. പ്രേമചന്ദ്രൻ. സവർണരും അ വർണരും തമ്മി​െല മത്സരമാണ്​ ശബരിമല പ്രശ്​നത്തിലെന്നാണ്​ മുഖ്യമന്ത്രി പത്തനംതിട്ടയിൽ പ്രസംഗിച്ചത്​. ഇതിൽ ജനങ ്ങളുടെ പ്രതികരണമാണ്​ കണ്ടത്​-തിരുവനന്തപുരം പ്രസ്​ ക്ലബി​​െൻറ മീറ്റ്​ ദ പ്രസിൽ ​പ്രേമചന്ദ്രൻ പറഞ്ഞു.

ഇടത ു​ നയങ്ങളിൽനിന്ന്​ പിണറായി സർക്കാർ പിന്നാക്കം പോയി. ഇത്​ ഇടതുപക്ഷ മനസ്സുകളെ ഇടതു മുന്നണിയിൽനിന്ന്​ അകറ്റി. ക ോൺഗ്രസ്​ പോലും ചെയ്യാത്തതാണ്​ ലണ്ടൻ സ്​റ്റോക്ക്​ എക്​സ്​ചേഞ്ചിൽ മണിയടിക്കാൻ പോയ മുഖ്യമന്ത്രിയുടെ നടപടി . മുസ്​ലിം ജമാഅത്തുകളിലും ക്രൈസ്​തവ ദേവാലയങ്ങളും കയറിയിറങ്ങി മന്ത്രിമാർ പറഞ്ഞത്​, താൻ സംഘിയാണെന്നാണ്​. ഡോ. തേ ാമസ്​ ​െഎസക്കും കെ.ടി. ജലീലുമാണ്​ ഇതിനു​​ നേതൃത്വം നൽകിയത്​. പച്ചയായ വർഗീയതയാണ്​ ഇവർ പറഞ്ഞത് ​-അദ്ദേഹം ആരോപിച ്ചു.

തിരിച്ചടി പഴങ്കഥയായി; ആർ.എസ്.പിക്ക് പുതുജീവൻ
കൊല്ലം: ലോക്​സഭ മണ്ഡലത്തിലെ തകർപ്പൻ വിജയം ആർ.എസ്.പിക്ക് സംസ്ഥാന രാഷ്​ട്രീയത്തിൽ പുതുജീവൻ നൽകുന്നു. സിറ്റിങ് സീറ്റ് നിലനിർത്തുകയായിരു​െന്നങ്കിലും ‘ഞെട്ടിപ്പിക്കുന്ന’ ഭൂരിപക്ഷവും പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലെ മുന്നേറ്റവുമാണ് നേട്ടമായിരിക്കുന്നത്. കഴിഞ്ഞതവണ ലഭിച്ച ഭൂരിപക്ഷത്തി​െൻറ നാലിരട്ടിയോളം വോട്ടി​െൻറ ലീഡിൽ മണ്ഡലത്തി​െൻറ ചരിത്രത്തിലെ വലിയ ഭൂരിപക്ഷത്തിലാണ് എൻ.കെ. പ്രേമചന്ദ്രൻ കൊല്ലത്തുനിന്ന് വീണ്ടും ജയിച്ചുകയറിയത്. ഇടതുകോട്ടയെന്ന് കരുതുന്ന മണ്ഡലങ്ങളിൽ ഉൾ​െപ്പടെ വ്യക്തമായ ലീഡ് നേടിയാണ് വിജയം. 2016ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ലഭിക്കാതെ വൻ തിരിച്ചടിയാണ് ആർ.എസ്.പി നേരിട്ടത്. പ്രത്യേകിച്ച് പാർട്ടിയുടെ മന്ത്രിയായിരുന്ന ഷിബു ബേബിജോണി​െൻറ ചവറയിലെയും പാർട്ടി സെക്രട്ടറി എ.എ. അസീസി​െൻറ ഇരവിപുരത്തെയും തോൽവി.

ആർ.എസ്.പിയുടെ ഭാവി സംബന്ധിച്ചുപോലും ചോദ്യചിഹ്നമായി. ഇൗ സന്നിഗ്ദ സാഹചര്യത്തിലാണ് ഇപ്പോഴത്തെ ലോക്​സഭ തെരഞ്ഞെടുപ്പിലൂടെ മാറ്റം വന്നിരിക്കുന്നത്. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് 3127 വോട്ട് അധികം നേടാൻ ചവറയിൽ പ്രേമചന്ദ്രന്​ കഴിഞ്ഞു. നിയമസഭയുമായി താരതമ്യം ചെയ്യുമ്പോൾ ലീഡ് 21379 ആണ്. പാർട്ടി െസക്രട്ടറി കഴിഞ്ഞതവണ പരാജയപ്പെട്ട ഇരവിപുരത്ത് 2014ൽ ലഭിച്ചതിനേക്കാൾ 16856 വോട്ടി​െൻറ മുൻതൂക്കം പ്രേമചന്ദ്രന്​ ലഭിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിലും ഇടത്​ സ്ഥാനാർഥിയാണ് വിജയിച്ചത്. പാർട്ടിക്ക് സ്വാധീനമുള്ള കൊല്ലം നിയമസഭ സീറ്റിലും ഉയർന്ന ഭൂരിപക്ഷമാണ് പ്രേമചന്ദ്രന്​ ലഭിച്ചത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പാണ് കോവൂർ കുഞ്ഞുമോൻ പുതിയ പാർട്ടിയുണ്ടാക്കി കുന്നത്തൂരിൽ ആർ.എസ്.പിക്കെതിരെ മത്സരിച്ചത്. കുന്നത്തൂരിൽ വീണ്ടും കുഞ്ഞുമോൻ ജയിക്കാനായതോടെ ആർ.എസ്.പിക്കുണ്ടായ ആഘാതം വലുതായിരുന്നു. മാവേലിക്കര ലോക്​സഭ മണ്ഡലത്തിലെ കുന്നത്തൂരിൽ ഇപ്പോൾ യു.ഡി.എഫ് ലീഡ് നേടിയതും ആശ്വാസകരമാണ്. പാർട്ടിയുടെ നിലനിൽപുപോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആർ.എസ്.പിക്ക് ആത്മവിശ്വാസം പകരുന്നതാണ് പ്രേമചന്ദ്രൻറ വിജയം. മറിച്ചായിരുന്നെങ്കിൽ യു.ഡി.എഫിലെ ഘടകകക്ഷിയെന്ന നിലയിലും പാർട്ടിക്കുള്ളിലും ചോദ്യം ചെയ്യപ്പെടുമായിരുന്നു.

അഹങ്കാരം വേണ്ടെന്ന് പ്രേമചന്ദ്രനോട് മന്ത്രി മേഴ്സിക്കുട്ടിയമ്മ
കൊല്ലം: അഹങ്കാ​രം വേണ്ടെന്ന്​ എൻ.കെ. പ്രേമചന്ദ്രന്​ മന്ത്രി മേഴ്​സിക്കുട്ടിയമ്മയുടെ മറുപടി. കശുവണ്ടി മേഖലയുമായും കിഫ്​ബിയുമായും ബന്ധ​പ്പെട്ട്​ സർക്കാറിനും മുഖ്യമന്ത്രിക്കും എതിരെ പ്രേമചന്ദ്ര​ൻ നടത്തിയ വിമർശനത്തിന്​ മറുപടി നൽകവെയാണ്​ ഭൂരിപക്ഷത്തിൽ അഹങ്കരിക്കേണ്ടെന്ന്​ മന്ത്രി മുന്നറിയിപ്പ്​ നൽകിയത്​.
കേന്ദ്രത്തിൽ വന്നിട്ടുള്ള ഭരണം ഉണ്ടാക്കാവുന്ന അപകടം പറയുന്നതിന്​ പകരം പുതിയ കമ്യൂണിസ്​റ്റ്​ നയം നടപ്പാക്കുമെന്നാണ്​ പ്രേമചന്ദ്രൻ പറയുന്നത്​. അത്​ വെറും തമാശ മാത്രമാണ്​. പ്രേമചന്ദ്രൻ കശുവണ്ടിത്തൊഴിലാളികളോട്​ വഞ്ചന കാട്ടിയയാളാണ്.

ആട്ടിൻതോലണിഞ്ഞ വർത്തമാനവും വേട്ടക്കാരനൊപ്പമുള്ള ഒാട്ടവുമാണ്​ അദ്ദേഹത്തിനുള്ളത്​. കശുവണ്ടിയുടെ ഇറക്കുമതി ചുങ്കം ഉയർത്താൻ കയറ്റുമതിക്കാർക്കൊപ്പം ​നിന്നയാളാണ്​ പ്രേമചന്ദ്രൻ. കാഷ്യൂ ബോർഡിനെതിരെ കുപ്രചരണം നടത്തുന്നു. മുഖ്യമന്ത്രിക്കെതിരെ വിമർശനം നടത്തിയ പ്രേമചന്ദ്രൻ കിഫ്​ബിക്കെതിരെ നെറികെട്ട പ്രചരണമാണ്​ നടത്തുന്നത്​. എക്കാലവും അവസരവാദ നിലപാട്​ സ്വീകരിക്കുന്നയാളാണ്​ പ്രേമചന്ദ്രൻ. ഇപ്പോൾ കിട്ടിയ ഭൂരിപക്ഷത്തി​​െൻറ പേരിൽ അഹങ്കരിക്കേണ്ട. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ്​ അദ്ദേഹത്തി​​െൻറ വിജയമെന്നും മന്ത്രി പറഞ്ഞു.


Tags:    
News Summary - nk premachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.