ടി.പിയുടെ ചിത്രം പതിച്ച ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന കെ.കെ രമ

ബാഡ്ജ് ധരിച്ച് സഭയിലെത്തിയെന്ന പരാതി; കെ.കെ രമക്കെതിരെ നടപടിയില്ല

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സഭയിൽ സത്യപ്രതിജ്ഞക്ക് എത്തിയ വടകര എം.എൽ.എ കെ.കെ രമക്കെതിരെ നടപടി ഉണ്ടാവില്ല. രമക്കെതിരായ പരാതിയിൽ നടപടി എടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായാണ് വിവരം. ചട്ടലംഘനമുണ്ടായെങ്കിലും പുതിയ അം​ഗമായതിനാൽ നടപടി ഉണ്ടാകില്ല.

ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചായിരുന്നു നിയമസഭയിൽ കെ.കെ രമയുടെ സത്യപ്രതിജ്ഞ. ജനതാദൾ എസ്. തിരുവനന്തപുരം ജില്ല സെക്രട്ടറി ടി.പി പ്രേംകുമാറാണ് രമക്കെതിരെ സ്പീക്കർക്ക് പരാതി നൽകിയത്. രമയുടെ നടപടി സഭയിലെ അംഗങ്ങളുടെ പെരുമാറ്റ ചട്ടത്തിന് എതിരാണെന്നായിരുന്നു പരാതി. ഇക്കാര്യം പരിശോധിക്കുമെന്ന് സ്പീക്കർ വ്യക്തമാക്കിയിരുന്നു.

തനിക്കെതിരായ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും എ.കെ.ജി സെന്ററിൽ നിന്നുള്ള നിർദേശ പ്രകാരമുള്ള പരാതി ആയേക്കാമെന്നും രമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Tags:    
News Summary - KK Rema, TP Badge, Kerala Assembly,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.