കൊച്ചി: യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ സി.പി.എം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ഹുസൈന്‍ ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്ന് ഹൈകോടതി. കീഴടങ്ങുന്ന ദിവസംതന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കുകയും അന്നുതന്നെ ജാമ്യാപേക്ഷ കോടതി പരിഗണിച്ച് തീര്‍പ്പാക്കുകയും ചെയ്യണമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. സക്കീര്‍ഹുസൈന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി തീര്‍പ്പാക്കിയാണ് ഉത്തരവ്. മുന്‍കൂര്‍ ജാമ്യ ഹരജിയില്‍ ഉന്നയിച്ച വാദങ്ങള്‍ ജാമ്യ ഹരജിയില്‍ ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി തള്ളിയതിനത്തെുടര്‍ന്നാണ് ഹൈകോടതിയില്‍ അപേക്ഷ നല്‍കിയത്.
എറണാകുളം വെണ്ണല ബംഗ്ളാവ് വില്ലയില്‍ ജൂബി പൗലോസിന്‍െറ പരാതിയില്‍ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സക്കീര്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. കങ്ങരപ്പടിയിലെ ഷീല തോമസും ജൂബി പൗലോസും പങ്കാളികളായ ഡെയറി പ്ളാന്‍റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തത്തെുടര്‍ന്ന് ഷീലയുടെ ആവശ്യപ്രകാരം ജൂബിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.
2015 ജൂണ്‍ പത്തിനായിരുന്നു ഈ സംഭവം. ഒരുവര്‍ഷം മുമ്പ് നടന്ന സംഭവത്തിന്‍െറ പേരില്‍ ഏറെ വൈകിയാണ് തനിക്കെതിരെ പരാതി നല്‍കിയെന്നതടക്കമുള്ള വാദങ്ങളുന്നയിച്ചാണ് സക്കീര്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയത്. എന്നാല്‍, മുന്‍കൂര്‍ ജാമ്യത്തെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. ക്വട്ടേഷന്‍ കൊടുത്ത ഷീല തോമസുമായും മറ്റ് പ്രതികളുമായും ഹരജിക്കാരന്‍ ഉള്‍പ്പെടെയുള്ളവരുടെ ബന്ധം വ്യക്തമാകാന്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങള്‍ വിലയിരുത്തിയാണ് കീഴടങ്ങാനുള്ള നിര്‍ദേശത്തോടെ ഹരജി കോടതി തീര്‍പ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.