കാക്കനാട്: സംസ്ഥാനത്ത് നടന്ന അവയവ മാറ്റ ശസ്തക്രിയകളുടെ കൃത്യമായ കണക്കില്ലാതെ സംസ്ഥാന സർക്കാർ. സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന ശസ്ത്രക്രിയകളെ കുറിച്ചുള്ള കണക്കാണ് ഇനിയും ആരോഗ്യ വകുപ്പിെൻറ കൈവശം ഇല്ലാത്തത്.
അതേസമയം സർക്കാർ മെഡിക്കൽ കോളജുകൾ വഴി നടന്ന അവയവദാന ശസ്ത്രക്രിയകളുടെയും മൃതസഞ്ജീവനി പദ്ധതി വഴി നടക്കുന്നവയുടെയും കണക്കുകൾ ആരോഗ്യ വകുപ്പ് സൂക്ഷിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പ്രധാനപ്പെട്ട നാല് മെഡിക്കൽ കോളജുകളിലായി കഴിഞ്ഞ 10 വർഷത്തിനിടെ നടന്നത് 707 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകളും ഏഴ് ഹൃദയ മാറ്റവും ഒരു കരൾമാറ്റ ശസ്ത്രക്രിയകളുമായിരുന്നു. കോഴിക്കോട് 455ഉം ആലപ്പുഴയിൽ 15ഉം വൃക്ക മാറ്റിവെച്ചപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽ 139 വൃക്കയും ഏഴ് ഹൃദയവും തിരുവനന്തപുരത്ത് 98 വൃക്കയും ഒരു കരൾ മാറ്റവുമാണ് ഇക്കാലയളവിൽ നടന്നത്.
മൃതസഞ്ജീവനി നെറ്റ് വർക്കിലൂടെ മസ്തിഷ്ക മരണം സംഭവിച്ചവരുടെതായി 261 കരൾമാറ്റവും 368 വൃക്ക ശസ്ത്രക്രിയയും 58 ഹൃദയ ശസ്ത്രക്രിയയും നടന്നിട്ടുണ്ട്. കാക്കനാട് സ്വദേശി രാജു വാഴക്കാലക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കണക്കുകളുള്ളത്. അതേസമയം സർക്കാർ ആശുപത്രികളിൽ നടന്ന അവയവമാറ്റ ശസ്ത്രക്രിയയുടെ പല മടങ്ങാണ് സ്വകാര്യ മേഖലയിൽ നടക്കുന്നതെന്നാണ് അനൗദ്യോഗിക കണക്കുകൾ.
ഏതാനും സ്വകാര്യ ആശുപത്രികൾക്കെതിരെ അവയവ കച്ചവടം, ഉയർന്ന ഫീസ് ഉൾെപ്പടെ പലതവണ ആരോപണങ്ങൾ ഉയർന്നിട്ടും ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിെൻറ മെല്ലെ പോക്ക് തുടരുകയാണ്. ഇത്തരത്തിലുള്ള പ്രധാന ശസ്ത്രക്രിയകളുടെ ഫീസ് ഏകീകരിക്കുന്നതിനുള്ള നടപടികൾ ഇനിയും പ്രാവർത്തികമാക്കാത്തതാണ് ചൂഷണങ്ങൾക്ക് വഴിവെക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നത്. പ്രമുഖ ആശുപത്രികളിൽ ഉൾെപ്പടെ ദശലക്ഷക്കണക്കിന് രൂപയാണ് ശസ്ത്രക്രിയകൾക്കായി ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.