ഓപ്ഷൻ നൽകിയവർക്ക്​ ഉയർന്ന പി.എഫ്​ പെൻഷനില്ല; ഹൈകോടതി വിശദീകരണം തേടി

കൊച്ചി: നേരത്തേ ഓപ്ഷൻ നൽകിയവർക്ക്​ എട്ടാഴ്ചക്കകം ഉയർന്ന പെൻഷൻ നൽകണമെന്ന ഉത്തരവ്​ നടപ്പാക്കിയില്ലെന്ന ഹരജിയിൽ ഹൈകോടതി എംപ്ലോയീസ്​ ​പ്രോവിഡന്‍റ്​ ഫണ്ട്​ ഓർഗനൈസേഷന്‍റെ (ഇ.പി.എഫ്​.ഒ) വിശദീകരണം തേടി.

ഉയർന്ന പെൻഷന്​ നേരത്തേ ഓപ്ഷൻ നൽകിയവർക്ക്​ എട്ടാഴ്ചക്കകം ഉയർന്ന പെൻഷൻ നൽകണമെന്ന സുപ്രീം കോടതിയുടെ 2022 നവംബറിലെ ഉത്തരവ്​ നടപ്പാക്കിയില്ലെന്ന്​ ചൂണ്ടിക്കാട്ടി​ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്‍റ്​ ഫാക്ടറിയിൽനിന്ന് വിരമിച്ചവർ നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ഉത്തരവ്.

സുപ്രീം കോടതിയിൽ കേസുള്ളതിന്‍റെ പേരിൽ ഭൂരിപക്ഷം പേരിൽ നിന്നും ഉയർന്ന പെൻഷൻ വിഹിതം സ്വീകരിക്കാൻ ഇ.പി.എഫ്.ഒ തയാറായില്ല. ചിലരിൽനിന്ന് ഉയർന്ന പി.എഫ് വിഹിതം സ്വീകരിച്ചെങ്കിലും ഉയർന്ന പെൻഷൻ നൽകിയില്ലെന്നും ഹരജിയിൽ പറയുന്നു. ഇ.പി.എഫ്.ഒയോട്​ സത്യവാങ്മൂലം നൽകാൻ നിർദേശിച്ച കോടതി ഹരജി വീണ്ടും മേയ് 25ന്​ പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - No higher PF pension for optionees, High Court sought an explanation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.