കൊച്ചി: കേരള സർക്കാറുമായി തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും അനാവശ്യകാര്യങ്ങൾക ്ക് പൊതുജനങ്ങളുടെ പണം ഉപയോഗിക്കുന്നതിലാണ് ആശങ്കയെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖ ാൻ. സംസ്ഥാനത്തിെൻറ അധികാരപരിധിയിൽപ്പെടാത്ത വിഷയങ്ങളിൽ പ്രമേയം പാസ്സാക്കാൻ സമ യവും പൊതുജനങ്ങളുടെ പണവും ചെലവിടുകയാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിയമവിരുദ്ധവും ഭരണഘടനവിരുദ്ധവുമായ നടപടികൾക്ക് ഇർഫാൻ ഹബീബിനെപ്പോലുള്ള ചരിത്രകാരന്മാർ സംസ്ഥാന സർക്കാറിനെ നിർബന്ധിക്കുന്നു. കേന്ദ്രസർക്കാറിന് ഒരുവിവരവും നൽകാതെ നിസ്സഹകരിക്കണമെന്നും പാർലമെൻറ് പാസ്സാക്കിയ നിയമങ്ങൾ ബാധകമാക്കരുതെന്നും സംസ്ഥാന സർക്കാറിനെ ഉപദേശിച്ചത് ചരിത്ര കോൺഗ്രസാണ്. പൗരത്വ വിഷയത്തിലെ ചില പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളം തെൻറ യാത്രകള്‍ തടയണമെന്ന നേതാക്കളുടെ ആഹ്വാനം കാര്യമാക്കുന്നില്ല.
ഇതിനുശേഷവും താന്‍ നിരന്തരം സഞ്ചരിക്കുന്നുണ്ട്. വ്യത്യസ്ത അഭിപ്രായമുള്ളവര്‍ക്ക് തന്നെ നേരിട്ട് ബന്ധപ്പെടാം. ഒരുതവണ മാത്രമേ അവരെ ശ്രദ്ധിക്കൂ. അന്യായമായ ഒരു വിമര്‍ശനവും ഭരണഘടന ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് തന്നെ പിന്തിരിപ്പിക്കില്ല. ഇന്ത്യയുടെ വിഭജനംകൊണ്ട് ബുദ്ധിമുട്ടിയവരാണ് പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍. അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്.
അതേസമയം റോഹിങ്ക്യന്‍ മുസ്ലിംകള് ഇന്ത്യവിഭജനംകൊണ്ട് അഭയാര്ഥികളായവരല്ല. പാലാരിവട്ടം മേല്‍പാലം അഴിമതികേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യുന്നത് സംബന്ധിച്ച് കാര്യങ്ങള്‍ നിയമവിദഗ്ധരുമായി ചര്‍ച്ചചെയ്ത് വരുകയാണെന്നും ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.