​ട്രഷറികളിൽ പണമില്ല –തോമസ്​​ െഎസക്​

തിരുവനന്തപുരം: ശമ്പളം നൽകാൻ ട്രഷറികളിൽ പണമില്ലെന്ന്​ ധനമന്ത്രി തോമസ്​ ​െഎസക്​. 48 ട്രഷറികളിൽ പണമെത്തിയിട്ടില്ല. ആവശ്യ​െപ്പട്ട തുക റിസർവ്​ ബാങ്ക്​ നൽകിയില്ല. പകുതി മാത്രമാണ്​ നൽകിയത്​. 153 കോടി ആവശ്യപ്പെട്ടിരുന്നു. 75കോടി മാത്രമാണ്​ ലഭിച്ചത്​. നാട്ടിൻപുറത്തെ ട്രഷറികൾ കൂടുതൽ പ്രതിസന്ധിയിലാണ്​. പലയിടത്തും നൽകിയത്​ നീക്കിയിരിപ്പ്​ തുകയാണ്​. ഉച്ചക്ക്​ശേഷം പണമെത്തിയില്ലെങ്കിൽ സ്​ഥിതി രൂക്ഷമാകും. പണമെത്തിക്കാൻ ആവശ്യമായ നടപടികൾ കേന്ദ്രം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാരിൽ അഞ്ചു ലക്ഷം പേർക്ക്​ ട്രഷറി അക്കൗണ്ടാണ്​ ഉള്ളത്​. 24,000 രൂപ പിൻവലിക്കാമെന്നത്​ കേന്ദ്രം നൽകിയ ഉറപ്പാണ്​. അതിന്​ ആവശ്യമായ തുക നൽകണം. ഉള്ള പണം ഏത്​ ട്രഷറിയിൽ നിന്നും പിൻവലിക്കാനാവും. ട്രഷറികൾ ഇന്ന്​ ആറുമണി വരെ പ്രവർത്തിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

 

Tags:    
News Summary - no money at treasury - thomas isec

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.