ആ പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്ക് ഇനി യൂണിഫോം നൽകേണ്ട- എസ്.സി-എസ്.ടി കമീഷൻ

തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ പി​താ​വി​നെ​യും മ​ക​ളെ​യും മോ​ഷ്ടാ​ക്ക​ൾ എ​ന്ന് മു​ദ്ര​കു​ത്തി പ​ര​സ്യ വി​ചാ​ര​ണ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്കെതിരെ ക​ർ​ശ​ന ന​ട​പ​ടി നി​ർ​ദേ​ശി​ച്ച് പട്ടികജാതി-പട്ടികവര്‍ഗ ക​മീ​ഷ​ൻ.

ഉ​ദ്യോ​ഗ​സ്ഥ​യെ യൂ​ണി​ഫോം അ​ണി​ഞ്ഞു​ള്ള ജോ​ലി​ക​ളി​ൽ ​നി​ന്നും ഒ​ഴി​വാ​ക്ക​ണം. സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളില്‍നിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിര്‍ത്തണമെന്നും നിര്‍ദേശിച്ചു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി പൊലീസ് ഉദ്യോഗസ്ഥർക്ക് മൊത്തം അപമാനകരമാണെന്നും കമീഷൻ വിലയിരുത്തി.

മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് പ​ര​സ്യ വി​ചാ​ര​ണ ചെ​യ്ത​തി​നാ​ണ് ന​ട​പ​ടി. ഓഗസ്റ്റ് മാസത്തിലായിരുന്നു സംഭവം. ഇത് വിവാദമായതോടെ രജിതയെ റൂറല്‍ എസ്.പി. ഓഫീസിലേക്ക് സ്ഥലംമാറ്റിയിരുന്നു.

പിങ്ക് പൊലീസ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥ തോന്നയ്ക്കല്‍ സ്വദേശിയായ ജയചന്ദ്രനെയും മകളെയും മൊബൈല്‍ മോഷ്ടാക്കളാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചതിനെതിരെയാണ് നടപടിക്ക് ശിപാർശ. 

Tags:    
News Summary - No more uniforms for that pink police officer- SC-ST Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.