ചേർത്തല: സെൻറ് മൈക്കിള്‍സ് കോളജ് കെമിസ്ട്രി ലാബിൽ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ചേർത്തല എക്സൈസ് സർക്കിൾ ഇന്‍സ്പെക്ടര്‍ കെ.ടി. ജയിംസ്, സിവിൽ എക്സൈസ് ഓഫിസർ എ. തോമസ് എന്നിവരെയാണ് എക്സൈസ് കമീഷണർ സസ്പെൻഡ് ചെയ്തത്. സഹപ്രവര്‍ത്തകെൻറ മകന് കോളജില്‍ മാനേജ്മെൻറ് സീറ്റില്‍ പ്രവേശനം ഒരുക്കാനാണ് പരിശോധന നടത്തിയതെന്ന് മാനേജറും പ്രിന്‍സിപ്പലും മുഖ്യമന്ത്രിക്കും എക്സൈസ് കമീഷണര്‍ക്കും നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.
ചേര്‍ത്തല എക്സൈസ് സി.ഐയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പള്ളിപ്പുറം സ്വദേശിയായ ചേര്‍ത്തല സ്റ്റേഷനിലെ എക്സൈസ് സിവില്‍ ഓഫിസര്‍ ഏതാനും ദിവസം മുമ്പ് കോളജ് മാനേജര്‍ ഫാ. നെല്‍സണ്‍ തൈപ്പറമ്പിലിനെ സമീപിച്ച് മകന് ഡിഗ്രിക്ക് അഡ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. ഉറപ്പുപറയാതെ സാഹചര്യങ്ങള്‍ നോക്കി തീരുമാനിക്കാമെന്നാണ് മാനേജര്‍ അറിയിച്ചതെന്ന് പറയുന്നു. എന്നാല്‍, ചൊവ്വാഴ്ച വൈകീട്ട് എക്സൈസ് ഓഫിസില്‍നിന്ന് പ്രിന്‍സിപ്പല്‍ ഡോ. വി. മാത്യുവിനെ ഫോണില്‍ വിളിച്ച് അഡ്മിഷന്‍ ആവശ്യപ്പെടുകയും അല്ലെങ്കില്‍ കെമിസ്ട്രി ലാബ് റെയ്ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി മാനേജര്‍ ആരോപിച്ചു.
ബുധനാഴ്ച രാവിലെ ചേര്‍ത്തല എക്സൈസ് സി.ഐ കെ.ടി. ജയിംസിെൻറ നേതൃത്വത്തില്‍ പ്രിവൻറിവ് ഓഫിസര്‍ അടക്കം ജീപ്പിലെത്തി കെമിസ്ട്രി ലാബില്‍ അനധികൃതമായി സ്പിരിറ്റ് സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ആവശ്യപ്പെട്ട സീറ്റ് നല്‍കിയാല്‍ കാര്യങ്ങള്‍ അവസാനിപ്പിക്കാമെന്നും അല്ലെങ്കില്‍ പ്രിൻസിപ്പലിന് 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങള്‍ ചുമത്തി കേെസടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. പരിശോധന നടത്തിയെങ്കിലും കേസെടുത്തിരുന്നില്ല. ഇതേതുടര്‍ന്ന് കോളജ് മാനേജര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് എന്നിവരെ കണ്ട് പരാതി നല്‍കി. തുടര്‍ന്ന് എക്സൈസ് െഡപ്യൂട്ടി കമീഷണര്‍ കോളജിൽ എത്തി മാനേജര്‍, പ്രിന്‍സിപ്പല്‍, കെമിസ്ട്രി വിഭാഗം മേധാവി എന്നിവരില്‍നിന്ന് മൊഴിയെടുത്തു. സി.ഐ കെ.ടി. ജയിംസിനെയും സിവില്‍ ഓഫിസറെയും െഡപ്യൂട്ടി കമീഷണര്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു. എന്നാൽ, കോളജ് ലാബില്‍ സ്പിരിറ്റ് സൂക്ഷിക്കാനുള്ള ലൈസന്‍സ് കോളജ് അധികൃതര്‍ പുതുക്കിയിരുന്നില്ലെന്നും പരിശോധനക്ക് കോളജ് പ്രവേശനവുമായി ബന്ധമിെല്ലന്നും സി.െഎ കെ.ടി. ജയിംസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.