തിരുവനന്തപുരം: ഭൂമി സംബന്ധമായ വിവരങ്ങള്‍ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. യുനീക് തണ്ടപ്പേര്‍ സംവിധാനം നടപ്പാക്കുന്നതിെൻറ ഭാഗമായാണ് വിജ്ഞാപനം.
ഭൂമി വിവരങ്ങളും ആധാറും ബന്ധിപ്പിക്കുന്നതിന് ആഗസ്റ്റ് മാസം 23ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് സംസ്ഥാന വിജ്ഞാപനം.
യുനീക് തണ്ടപ്പേര്‍ സംവിധാനം നടപ്പാക്കുന്നതോെട ഒരു പൗരന് സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും 13 അക്കങ്ങളുള്ള ഒറ്റ തണ്ടപ്പേരായിരിക്കും ഉണ്ടാകുക. രാജ്യത്ത് ആദ്യമായി യുനീക് തണ്ടപ്പേര്‍ സംവിധാനം നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറും.
ആധാർ ഭൂമിയുമായി ബന്ധിപ്പിക്കാൻ സ്വമേധയാ സന്നദ്ധനാകുന്നതായി വ്യക്തികളിൽനിന്ന് സമ്മതപത്രം വാങ്ങും. ഇതിെൻറ മാതൃകയും വിജ്ഞാപനത്തോടൊപ്പമുണ്ട്.
കേന്ദ്ര സർക്കാർ 2020 ൽ കൊണ്ടുവന്ന സാമൂഹിക ക്ഷേമം, വിജ്ഞാനം തുടങ്ങിയവക്കായി ആധാർ ഉപയോഗിക്കുന്ന ചട്ടങ്ങളാണ് ഭൂമി വിവരങ്ങളെ വ്യക്തികളുടെ ആധാറുമായി ബന്ധിപ്പിക്കാനും ഉപയോഗപ്പെടുത്തുന്നത്. ഇത് നടപ്പാക്കുന്നതിനുള്ള നടപടികൾ പിന്നീട് വിജ്ഞാപനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.