എൻ.​​പി.​​ആ​​ർ: അ​​ധ്യാ​​പ​​കരുടെ വിവരങ്ങൾ തേടി നിലമ്പൂർ താഹസിൽദാറുടെ സർക്കുലർ

നിലമ്പൂർ: മഞ്ചേരി നഗരസഭയുടെ നടപടിക്ക്​ പിന്നാലെ എൻ.​​പി.​​ആ​​ർ വി​​വ​​ര​​ശേ​​ഖ​​ര​​ണ​​ത്തി​​ന് അ​​ധ്യാ​​പ ​​ക​​രു​​ടെ വി​​വ​​ര​​ങ്ങ​​ൾ തേ​​ടി നിലമ്പൂർ താഹസിൽദാർ. ഇതേ ആവശ്യമുന്നയിച്ച്​ താലൂക്കിലെ വിവിധ സ്​കൂളുകൾക് ക്​ താഹസിൽദാർ സർക്കുലർ അയച്ചു. കേന്ദ്ര ഉത്തരവി​​​​​െൻറ ​പകർപ്പ്​ ഉൾപ്പെടെയുള്ള സർക്കലുറാണ്​ നിലമ്പൂർ താഹസിൽ ദാർ വിവിധ സ്​കൂളുകളി​ലെ പ്ര​​ധാ​​നാ​​ധ്യാ​​പ​​ക​​ർ​​ക്ക് അയച്ചിരിക്കുന്നത്​. അതേസമയം, സെൻസെസ്​​ ഡെപ്യൂട്ട ി ഡയറക്​ടർ അയച്ചു തന്ന സർക്കുലർ അതേപടി സ്​കൂൾ പ്രധാനധ്യാപകർക്ക്​ കൈമാറുക മാത്രമാണ്​ ചെയ്​തതെന്ന്​ തഹസീൽദാർ സ ുഭാഷ്​ ചന്ദ്രബോസ്​ അറിയിച്ചു.

എൻ.​​പി.​​ആ​​ർ വിവരശേഖരണത്തിനും തുടർനടപടികൾക്കും ഉ​​ദ്യോ​​ഗ​​സ്ഥ​​രെ നി​​യ​​മി​​ക്കു​​ന്ന​​തി​െ​ൻ​റ ഭാ​​ഗ​​മാ​​യി ജീ​​വ​​ന​​ക്കാ​​രു​​ടെ വി​​വ​​ര​​ങ്ങ​​ള്‍ അ​​റി​​യി​​ക്ക​​ണ​​മെ​​ന്നാ​​ണ് സർക്കുലിൽ ആ​​വ​​ശ്യപ്പെടുന്നത്​.

കഴിഞ്ഞ ദിവസം മ​​ഞ്ചേ​​രി ന​​ഗ​​ര​​സ​​ഭ​​യി​​ൽ നി​​ന്ന്​ പ്ര​​ധാ​​നാ​​ധ്യാ​​പ​​ക​​ർ​​ക്ക് ക​​ത്ത​​യ​​ച്ചിരുന്നു. കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യ​​ത്തി​​ന് കീ​​ഴി​​ലെ സെ​​ൻ​​സ​​സ് ഡ​​യ​​റ​​ക്ട​​റേ​​റ്റി​​ൽ നി​​ന്ന്​ ല​​ഭി​​ച്ച ഉ​​ത്ത​​ര​​വി​െ​ൻ​റ പ​​ക​​ർ​​പ്പോ​​ടെ​​യാ​​ണ് ന​​ഗ​​ര​​സ​​ഭ സെ​​ക്ര​​ട്ട​​റി 17 സ്കൂ​​ളു​​ക​​ളി​​ലേ​​ക്ക്​ ക​​ത്ത​​യ​​ച്ചിരുന്നത്. ഈ നടപടി വിവാദമായിരിക്കെയാണ്​ നിലമ്പൂർ താഹസിൽദാറുടെ നടപടി.

ജില്ലയിൽ സെൻസസുമായി ബന്ധപ്പെട്ട നടപടികൾ മാത്രമേ നടക്കുന്നുള്ളൂയെന്നും എൻ‌.പി‌.ആർ നടപ്പാക്കില്ലെന്ന നി​ർദേശം നൽകിയിട്ടും അതിൽ വീഴ്​ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കു​മെന്നും മലപ്പുറം ജില്ലാ കലക്​ടർ അറിയിച്ചിരുന്നു.

സംസ്ഥാനത്ത് എൻ‌.പി‌.ആർ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യത്തിൽ ലഭിച്ച നിർദ്ദേശം എല്ലാ ഫീൽഡ് ഓഫീസർമാർക്കും നൽകിയിട്ടുമുണ്ട്. വ്യക്തമായ നിർദ്ദേശത്തിന് ശേഷവും ഇത്തരം വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. സംസ്ഥാന സർക്കാരിൻെറ നിർദ്ദേശപ്രകാരം സെൻസസുമായി ബന്ധപ്പെട്ട നടപടികൾ മാത്രമേ ജില്ലയിൽ നടക്കുന്നുള്ളു. കൂടാതെ സർക്കാർ നിലപാടിന് വിരുദ്ധമായി എൻ‌.പി‌.ആറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജില്ലയിലൊരിടത്തും ആരംഭിച്ചിട്ടില്ലെന്നും കലക്​ടർ ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ വ്യക്തമാക്കിയിരുന്നു.


Tags:    
News Summary - NPR- Nilambur Tahsildar circulate notice to school related to NPR - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.