കൊച്ചി: നഴ്സുമാർക്ക് സർക്കാർ നിശ്ചയിച്ച ശമ്പളം നൽകാമെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെൻറ് അസോസിയേഷനുകൾ. ആശുപത്രി മാനേജ്മെൻറുകളുടെ എട്ട് അസോസിയേഷനുകൾ സംയുക്തമായി കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം തുടങ്ങാൻ തീരുമാനിച്ച സാഹചര്യത്തിലാണിത്.
നഴ്സുമാരുടെ കുറഞ്ഞ ശമ്പളം17,200 രൂപയായി ഉയർത്താനുള്ള മിനിമം േവതന സമിതിയുടെ നിർദേശമാണ് അംഗീകരിച്ചത്. മുമ്പ് 8775 രൂപയായിരുന്നു വേതനം. എന്നാൽ, ബി.എസ്സി യോഗ്യതയുള്ള നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, അഡ്മിനിസ്ട്രേഷൻ സ്റ്റാഫ് എന്നിവരുടെ വേതനത്തിൽ തീരുമാനമായില്ല. ജൂലൈ 20ന് നടക്കുന്ന ശമ്പള പരിഷ്കരണ സമിതിയിൽ ഇത് ചർച്ച ചെയ്യും.
നഴ്സുമാർ സമരത്തിൽനിന്ന് പിന്മാറണമെന്ന് മാനേജ്മെൻറ് അസോസിയേഷൻ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കും. സമരം അവസാനിപ്പിച്ചില്ലെങ്കിൽ എസ്മ പ്രയോഗിക്കണമെന്ന ഹൈകോടതി ഉത്തരവ് നടപ്പാക്കുന്നതിന് തടസ്സമില്ല. സമരം തുടർന്നാൽ ആശുപത്രികൾ അടച്ചുപൂട്ടില്ല. ഡോക്ടർമാർ, മറ്റു ജീവനക്കാർ എന്നിവർ നഴ്സുമാരുടെ ജോലികൂടി ചെയ്യാൻ സന്നദ്ധമായാൽ തുറന്ന് പ്രവർത്തിക്കുമെന്നും അസോസിയേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.