പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് വി.എസ് കത്തയച്ചു

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും പ്രത്യേക പാക്കേജ് സംസ്​ഥാനത്തിന് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്​. അച്യുതാനന്ദൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഇതിനകം 36 പേരുടെ മരണത്തിനിടയാക്കിയ ചുഴലിക്കാറ്റ് ദുരന്തം സംസ്​ഥാനത്തിന് അതിഭീകരമായ നാശവും വേദനയുമാണ് ഉളവാക്കിയിട്ടുള്ളത്. ഇനിയും 200ലേറെ പേരെ കണ്ടെത്താനുണ്ട്. കോടിക്കണക്കിന് രൂപയുടെ നാശനഷ്​ടങ്ങളും ഉണ്ടായിട്ടുണ്ട്. ദുരന്തത്തിൽപെട്ടവർക്ക് ന്യായമായ നഷ്​ടപരിഹാരം നൽകേണ്ടതുണ്ട്. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും ബാധ്യതയുണ്ട്. ഇതിന് കേന്ദ്രസർക്കാറി​െൻറ സഹായവും പിന്തുണയും അനിവാര്യമാണ്. 

കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ ദുരന്തബാധിത പ്രദേശങ്ങളിൽ എത്തി പ്രഖ്യാപിച്ചതുപോലെ ഇത് ദേശീയ ദുരന്തമായി കണക്കാക്കുകയും അതി​​െൻറ അടിസ്​ഥാനത്തിലുള്ള സഹായം കാലവിളംബം കൂടാതെ കേന്ദ്രസർക്കാറിൽനിന്ന് ഉണ്ടാകുകയും വേണം. രാജ്യത്തെ ദുരന്തനിവാരണ സംവിധാനം മെച്ചപ്പെടുത്താനും വ്യത്യസ്​ത ഏജൻസികളെ ഏകോപിപ്പിക്കാനും സഹായകമായ ഇടപെടലുകൾ ഉണ്ടാകണമെന്നും വി.എസ്​ കത്തിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Ochki Cyclone: VS send Letter to Special Package -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.