ഒാഖി: നാശനഷ്ടം വിലയിരുത്താൻ കേന്ദ്രസംഘം 26ന് എത്തും

തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടം വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഡീഷണൽ സെക്രട്ടറി വിപിൻ മാലിക്കിന്‍റെ നേതൃത്വത്തിലാണ് സംഘം എത്തുക. ഡിസംബർ 26, 27 തീയതികളിൽ ദുരിതബാധിത പ്രദേശങ്ങൾ സംഘം സന്ദർശിക്കും. 

ദുരന്തനിവാരണ മേഖലയിലെ വിദഗ്ധരും കേന്ദ്രസംഘത്തോടൊപ്പം എത്തുമെന്നാണ് ലഭിക്കുന്ന വിവരം. തീരദേശ മേഖലകളിലെ നാശനഷ്ടം നേരിൽ വിലയിരുത്തുന്ന സംഘം കേന്ദ്രസർക്കാറിന് റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്രം സ്വീകരിക്കുക. 

ഓഖി ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശ മേഖലയുടെ പുനര്‍നിര്‍മാണത്തിനും 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേരളത്തിലെത്തിയ പ്രധാനമന്ത്രിയോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ദു​ര​ന്തം വി​ത​ച്ച കേ​ര​ളത്തിനും ത​മി​ഴ്​​നാ​ടിനും ല​ക്ഷ​ദ്വീ​പിനും 325 കോ​ടി രൂപയുടെ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ, കേ​ര​ള​ത്തി​ന് 76 കോ​ടി രൂപയുടെ അടിയന്തര സഹായം കേന്ദ്രം അനുവദിച്ചിരുന്നു. 
 

Tags:    
News Summary - Ockhi Cyclone: Central Govt Special Delegation Visit Kerala Shores- Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.