ഒാഖി: ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു

തിരുവനന്തപുരം: ഒാഖി ദുരന്തത്തിൽപെട്ട്​ മരിച്ചയാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ശ്രീചിത്ര മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കന്യാകുമാരി തൂത്തൂര്‍ സ്വദേശി വിൽ​െഫ്രഡി​​​െൻറ (58) മൃതദേഹമാണ് ഡി.എന്‍.എ ടെസ്​റ്റ്​ വഴി തിരിച്ചറിഞ്ഞത്​. 

മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ രണ്ട്​ മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. ഇതില്‍ ഒരു മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലും ഒന്ന്​ ശ്രീചിത്രയിലെ മോര്‍ച്ചറിയിലും തിരിച്ചറിയാത്ത നിലയില്‍ സൂക്ഷിക്കുന്നു. ഇതുവരെ 19 പേരെയാണ് മരിച്ചനിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നത്. ഒരാള്‍ ആശുപത്രിയില്‍ മരിച്ചിരുന്നു. 

Tags:    
News Summary - Okhi cyclone: One more dead body identified - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.