വിരുന്നുവന്ന വ്യദ്ധയുടെ മാല കവർന്നു; മോഷണം നടത്തിയത് മരച്ചീനിക്കമ്പ് ഉപയോഗിച്ച്

അഞ്ചൽ: മകളുടെ വീട്ടിൽ വിരുന്നിനെത്തിയ വൃദ്ധയുടെ ഒന്നര പവൻ മാലയും രണ്ടായിരം രൂപയും മോഷ്ടിച്ചു. അസുരമംഗലം കൊമ്പേറ്റിമലയിൽ കളത്തൂർക്കോണം വീട്ടിൽ അധ്യാപകനായ ബിനുവിന്‍റെ വീട്ടിലാണ് മോഷണം നടന്നത്.

ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. കിടപ്പുമുറിയുടെ തുറന്നു കിടന്ന ജനലിലൂടെ മരച്ചീനിക്കമ്പുകടത്തി മേശപ്പുറത്ത് വച്ചിരുന്ന മാലയും സമീപത്തുണ്ടായിരുന്ന പേഴ്സുമാണ് മോഷ്ടിച്ചത്. അടുത്ത മുറിയുടെ ജനൽ തുറക്കാനുള്ള ശ്രമത്തിനിടെ ഉറക്കമുണർന്ന ഗൃഹനാഥൻ ലൈറ്റിട്ടതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

കുടുംബാംഗങ്ങൾ നടത്തിയ പരിശോധനയിൽ സ്വർണവും പേഴ്സിൽ നിന്നും പണവും നഷ്ടപ്പെട്ടുവെന്ന് മനസിലായി. വിവരമറിയിച്ചത് പ്രകാരം അഞ്ചൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

Tags:    
News Summary - Old woman necklace was stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.