കണ്ണൂർ: മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിക്കെതിരെ കണ്ണൂരിൽ നടന്ന വധശ്രമക്കേസുമായി ബന്ധപ്പെട്ട് സി. കൃഷ്ണൻ എം.എൽ.എ, മുൻ എം.എൽ.എ കെ.കെ. നാരായണൻ എന്നിവർ കോടതിയിൽ ഹാജരായില്ല. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും കണ്ണൂർ അഡീഷനൽ സബ് കോടതിയിലേക്ക് കേസ് മാറ്റിയതിനെ തുടർന്ന് ഇന്നലെ മുഴുവൻ പ്രതികളോടും ഹാജരാവാൻ കോടതി ആവശ്യെപ്പട്ടിരുന്നു. 114 പ്രതികളിൽ 87 പ്രതികൾ മാത്രമാണ് ഹാജരായത്. ഇതേത്തുടർന്ന് തുടർ നടപടികൾക്കായി കേസ് ഡിസംബർ 12ലേക്ക് മാറ്റിവെച്ചു. സി. കൃഷ്ണൻ, കെ.കെ. നാരായണൻ എന്നിവർക്കു പുറമെ, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ.കെ. വിനീഷ്, സി.പി.എം ഇരിട്ടി ഏരിയ സെക്രട്ടറി ബിനോയ് കുര്യൻ, ഡി.വൈ.എഫ്.െഎ കേന്ദ്ര കമ്മിറ്റി അംഗം ബിജു കണ്ടക്കൈ എന്നിവരും ഹാജരായിട്ടില്ല.
സി.പി.എം അഞ്ചരക്കണ്ടി ഏരിയ സെക്രട്ടറി പി.കെ. ശബരീഷ് കുമാർ, ടി.എം. ഇർഷാദ്, കണ്ണൂർ കോർപറേഷൻ കൗൺസിലർ എൻ. ബാലകൃഷ്ണൻ മാസ്റ്റർ, ജനതാദൾ എസ് ദേശീയ നിർവാഹക സമിതി അംഗം അഡ്വ. ടി. നിസാർ അഹമ്മദ്, പാർലമെൻററി സമിതി അഗം രാജേഷ് പ്രേം, എൻ.സി.പി ജില്ല വൈസ് പ്രസിഡൻറ് ഹമീദ് ഇരിണാവ്, ആർ.എസ്.പി ജില്ല സെക്രട്ടറി സന്തോഷ് മാവില, മുൻ എളയാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി. രാജീവൻ എന്നിവർ ഉൾപ്പെടെ 87 പേരാണ് ഇന്നലെ ഹാജരായത്.
2013 ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിൽ നടന്ന പൊലീസ് കായിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ഉമ്മൻ ചാണ്ടിയുടെ വാഹനത്തിനുനേർക്ക് ഇടതുപ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സോളാർ വിവാദത്തെ തുടർന്ന് ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രേക്ഷാഭത്തിെൻറ ഭാഗമായിരുന്നു തടയൽ. കലക്ടേററ്റിനു മുന്നിൽ തടഞ്ഞ ഉമ്മൻ ചാണ്ടിയുടെ കാറിെൻറ ചില്ലുകൾ എറിഞ്ഞുതകർക്കുകയായിരുന്നു. കല്ലേറിൽ ഉമ്മൻ ചാണ്ടിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.