തിരുവനന്തപുരം: യുട്യൂബിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചതിന് അറസ്റ്റിലായ വിജയ് പി. നായർക്കെതിരെ വീണ്ടും പരാതി. യൂട്യൂബ് വീഡിയോയിലൂടെ സൈനികരെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരത്തെ സൈനികരുടെ സംഘടനയാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ് സംഘടന പരാതി നൽകിയത്.
അതേസമയം, സ്ത്രീകളെ അധിക്ഷേപിച്ച കേസിൽ ഇയാളെ താമസസ്ഥലമായ ലോഡ്ജിലെത്തിച്ച് തെളിവെടുത്തു. വീഡിയോ ചിത്രീകരിച്ച തമ്പാനൂരിലെ ലോഡ്ജിലായിരുന്നു തെളിവെടുപ്പ്.
ഇയാളുടെ യുട്യൂബ് ചാനൽ നീക്കം ചെയ്തിട്ടുണ്ട്. സൈബർ സെൽ നൽകിയ നിർദേശത്തെ തുടർന്നാണ് യുട്യൂബിൻെറ നടപടി. ഇയാളുടെ വീഡിയോകൾ മറ്റാരെങ്കിലും അപ്ലോഡ് ചെയ്യുന്നുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.