പന്തളം: പോപുലർ ഫ്രണ്ടിന്റെ ഹർത്താൽ ദിവസം പന്തളത്ത് കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞ് ചില്ലു തകർക്കുകയും ഡ്രൈവറുടെ കണ്ണിന് പരിക്കുപറ്റുകയും ചെയ്ത കേസിൽ ഒരാളെക്കൂടി പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പുന്തല കക്കട പാങ്ങായി മലയിൽ വീട്ടിൽ റെമീസ് റസാഖാണ് (24) അറസ്റ്റിലായത്.
സംഭവവുമായി ബന്ധപ്പെട്ട ഒന്നാംപ്രതി കാർത്തിക പള്ളി ചെറുതന കോടമ്പള്ളിൽ സനൂജ് (32) നേരത്തേ അറസ്റ്റിലായിരുന്നു. സനുജിനെ കസ്റ്റഡിയിൽ വാങ്ങിയ പൊലീസ് ഇരുവരുമായി സംഭവം നടന്ന കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപം മാർക്കറ്റ് ജങ്ഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. റമീസ് സഞ്ചരിച്ച ബൈക്കും പൊലീസ് കണ്ടെത്തി. തെളിവെടുപ്പ് പൂർത്തിയാക്കി ഇരുവരെയും ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.
കല്ലേറിൽ കെ.എസ്.ആർ.ടി.സി പന്തളം ഡിപ്പോയിലെ ഡ്രൈവർ രാജേന്ദ്രന് (49) ചില്ല് തകർന്ന് വീണ് കണ്ണിന് പരുക്ക് പറ്റിയിരുന്നു. എസ്.എച്ച്.ഒ എസ്. ശ്രീകുമാർ, എസ്.ഐമാരായ ബി.എസ്. ശ്രീജിത്, ബി. അനിൽകുമാർ, സി.പി.ഒമാരായ അർജുൻ കൃഷ്ണൻ, കെ. അമീഷ്, എസ്. അൻവർഷ, പി.എസ്. ശരത്, വി.ജി. സഞ്ജയൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.