തിരുവനന്തപുരം: ഉള്ളിവിലയിൽ നട്ടം തിരിയുന്ന പൊതുജനത്തിന് വീണ്ടും തിരിച്ചടി. ഈ മാസം 10ന് വിദേശത്തുനിന്ന് മുംബൈയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സവാള ഒരാഴ്ചകൂടി വൈകുമെന്ന് കേന്ദ്രം സംസ്ഥാന സർക്കാറിനെ അറിയിച്ചു. ഡിസംബർ 15നും 18നും ഇടയിൽ ലോഡ് എത്തുമെന്നാണ് വെള്ളിയാഴ്ച രാത്രിയോടെ ഭക്ഷ്യവകുപ്പിനെ കേന്ദ്ര ഭക്ഷ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. വില പിടിച്ചുനിർത്തുന്നതിന് ഒരുമാസത്തേക്ക് 300 ടൺ സവാളയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പുറമെ ഹോർട്ടികോർപ് 160 ടൺ സവാളയും ആവശ്യപ്പെട്ടിട്ടുണ്ട്. നാഫെഡ് വഴി എത്തുന്ന സവാള സപ്ലൈകോ വഴി 65-68 രൂപക്ക് വിൽക്കാനാണ്
300 ടൺ സവാള കേന്ദ്രത്തോട് ആവശ്യപ്പെെട്ടന്ന് മന്ത്രി പി. തിലോത്തമൻ തിരുവനന്തപുരം: വിലക്കയറ്റം തടയാൻ 300 ടൺ സവാള കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ഭക്ഷ്യമന്ത്രി പി. തിലോത്തമൻ അറിയിച്ചു. നാഫെഡ് വഴി സപ്ലൈകോ സംഭരിക്കുമെന്നും മന്ത്രി അറിയിച്ചു. സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി, പച്ചക്കറികൾ തുടങ്ങി സർക്കാറിെൻറ നിയന്ത്രണത്തിനുമപ്പുറമുള്ള ഭക്ഷ്യവസ്തുക്കളിലാണ് വിലക്കയറ്റം.
നേരത്തേ സവാളക്ക് വിലക്കയറ്റം ഉണ്ടായപ്പോൾ നാഫെഡ് വഴി നാസിക്കിൽനിന്ന് 50 ടൺ ശേഖരിച്ചിരുന്നു. 38 രൂപക്കാണ് ഇവ സപ്ലൈകോ വഴി നൽകിയത്. നിലവിൽ രാജ്യത്തൊരിടത്തും സവാള കിട്ടാനില്ലാത്ത സ്ഥിതിയാണ്. ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതിനോടനുബന്ധിച്ച് പൊതുവിതരണ രംഗത്തുണ്ടായ മാറ്റത്തെപ്പറ്റി ഭക്ഷ്യ വകുപ്പ് സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ- പോസ് മെഷീനിലൂടെ റേഷൻകടകൾ സേവനകേന്ദ്രങ്ങളാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. റേഷൻകടകൾ വഴി കുപ്പിവെള്ള വിതരണം വ്യാപകമാക്കും. ശബരി ഉൽപന്നങ്ങൾ എല്ലാ റേഷൻകടകളിലും എത്തിക്കും. ഭാവിയിൽ പണമിടപാടുകൾ അടക്കം റേഷൻകടകൾ വഴിയാകും. ഇത്തരത്തിൽ വ്യാപാരികൾക്ക് മെച്ചപ്പെട്ട വേതനം ലഭ്യമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.