തൃശൂർ: സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) ഔട്ട്ലെറ്റുകളിലെ സബ്സിഡി സാധനങ്ങളുടെ വിൽപന നിരീക്ഷിക്കാൻ ഓൺലൈൻ സംവിധാനം വരുന്നു. ഇതിെൻറ ഭാഗമായി മുഴുവൻ സാധനങ്ങളുടെയും പ്രതിദിന വിൽപന ജൂലൈ 25 മുതൽ ഓൺലൈനിലേക്ക് മാറ്റും. കമ്പ്യൂട്ടർ ബില്ലിങ്ങാണ് നിലവിലുള്ളത്. ഇൻറർനെറ്റ് വഴി ഇത് എറണാകുളത്തെ മുഖ്യകാര്യാലയവുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. അതാത് ദിവസത്തെ കണക്ക് പിറ്റേന്ന് രാവിലെ ഇ-മെയിലിൽ നൽകുന്നതാണ് പതിവ്. ഓൺലൈൻ വിൽപനയോടെ ഒാരോ ദിവസത്തെയും കണക്ക് അതാത് ദിവസം നൽകണം.
സബ്സിഡി നൽകുന്ന 13 വസ്തുക്കൾ അളവിൽ കൂടുതൽ നൽകുന്നുവെന്ന കണ്ടെത്തലാണ് ഒാൺലൈൻവത്കരണത്തിെൻറ മുഖ്യ കാരണം. സബ്സിഡി സാധനങ്ങൾ വാങ്ങുന്നത് റേഷൻകാർഡുകളിൽ രേഖപ്പെടുത്തുകയാണ് പതിവ്. ഇതിന് പകരം റേഷൻകാർഡിെൻറ നമ്പർ ഓൺലൈനിൽ രേഖപ്പെടുത്തുകയാവും ഇനി ചെയ്യുക. ഇതോടെ മറ്റു ഔട്ട്ലെറ്റുകളിൽനിന്ന് വീണ്ടും സാധനം ലഭിക്കില്ല. ഒരു ഔട്ട്ലെറ്റിൽനിന്ന് വാങ്ങുന്നവർക്ക് മറ്റു ഔട്ട്ലെറ്റുകളിൽനിന്ന് സബ്സിഡി സാധനങ്ങൾ നൽകുന്നുണ്ട്. ഉപഭോക്താക്കളെ ആകർഷിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 2014 ഒക്ടോബർ മുതൽ സബ്സിഡി സാധനങ്ങൾക്ക് ഉയർന്ന വിലയാണ് സപ്ലൈകോ ഈടാക്കുന്നത്.
അതുകൊണ്ടുതന്നെ ഉപഭോക്താക്കൾ അകന്നിരുന്നു. നിലവിലെ ഉപഭോക്താക്കളെ പോലും പിന്നോട്ടടിക്കുന്നതാണ് പുതിയ നയം. സബ്സിഡി സാധനങ്ങൾ കൂടുതൽ വേണ്ടവർക്ക് കുറച്ചു വില കൂട്ടി നൽകുന്ന ഇരട്ടിവില സമ്പ്രദായം നേരത്തെ നിർത്തലാക്കിയിരുന്നു. ഫലത്തിൽ വില വർധനവിനും ഇൗ നയം കാരണമാവും. കൂടുതൽ അളവ് നൽകുന്നവർക്ക് എതിരെ ഓഡിറ്റിങ് നടത്തി കർശന നടപടി സ്വീകരിക്കുന്നുണ്ട്. അങ്ങനെ നൽകുന്ന സാധനങ്ങളുടെ വിലയും 24 ശതമാനം പലിശയും പിഴയായി ഔട്ട്ലെറ്റ് മാനേജർമാരിൽനിന്ന് ഈടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.