ഉമ്മൻ ‌ചാണ്ടി ചികിത്സക്ക് ശേഷം കേരളത്തിലേക്ക് യാത്ര തിരിച്ചു

കൊച്ചി: ജർമനിയിലെ വിദഗ്ധ ചികിത്സക്ക് ശേഷം മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ‌ചാണ്ടി കേരളത്തിലേക്ക് യാത്ര തിരിച്ചു. തൊണ്ടയിലെ ശസ്ത്രക്രിയക്കു ശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻ ചാണ്ടി ഇന്നാണ് ഫ്രാൻഫർട്ട് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉമ്മൻ ചാണ്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. തൊണ്ടയിലെ ലേസർ ശസ്ത്രക്രിയക്കു ശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻ ചാണ്ടിയെ 14ന് ഡിസ്ചാർജ് ചെയ്തു. മൂന്നു ദിവസം വിശ്രമിച്ച ശേഷം മടങ്ങിയാൽ മതിയെന്ന ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്ന് മടക്കം 17ലേക്ക് മാറ്റുകയായിരുന്നു.


നവംബർ ആറിനാണ് ഉമ്മൻ ചാണ്ടി വിദഗ്ധ ചികിൽസക്കായി ജർമനിയിലെത്തിയത്. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാല ആശുപത്രികളിൽ ഒന്നായ ബർലിനിലെ ചാരിറ്റി മെഡിക്കൽ യൂണിവേഴ്സിറ്റിയിലായിരുന്നു ചികിൽസ. ബെന്നി ബഹനാൻ എം.പിയും മക്കളായ മറിയ ഉമ്മനും ചാണ്ടി ഉമ്മനും അച്ചു ഉമ്മനും ഒപ്പമുണ്ടായിരുന്നു.



Tags:    
News Summary - Oommen Chandy returned to Kerala after treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.