ഓപ്പറേഷൻ റോമിയോ; 7 പേർ പിടിയിൽ

കോഴിക്കോട്:  ഓപ്പറേഷൻ റോമിയോയിൽ 7 പേരെ പൊലീസ് പിടികൂടി. പൊതുയിടങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും അശ്ലീലം പറയുന്നവർക്കെതിരെ നടപടിയെടുക്കാനാണ് പൊലീസിന്റെ ഓപ്പറേഷൻ റോമിയോ. യൂണിഫോമിലല്ലാതെയാണ് വനിതാ പൊലീസ്ക്കാരും പുരുഷ പൊലീസ്ക്കാരും പൊതുയിടങ്ങളിൽ നിന്നും ഇത്തരക്കാരെ പിടികൂടുന്നത്.


ബസ് യാത്രക്കാരായ സ്ത്രീകളോടും മഫ്ടി ധരിച്ച വനിതാ പൊലീസ്ക്കാരോടും അപമര്യാദയോടെ പെരുമാറിയവരെയാണ് കസബ ഇൻസ്‌പെക്ടർ എൻ. പ്രജീഷിന്റെയും എസ്.ഐ കെ.വി.ബാബുവിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം വലയിലാക്കിയത്.


മൊഫ്യുസിൽ ബസ് സ്റ്റാന്റിലുണ്ടായിരുന്ന മഫ്ടിയിൽ വന്ന വനിതാ പൊലീസ്ക്കാരെ പൂവാലന്മാർക്ക് മനസിലാകാത്തതിനാലാണ് ഇവർ കുടുങ്ങിയത്. ഇത്തരക്കാരെ പിടികൂടാൻ വരും ദിവസങ്ങളിൽ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ തിരക്കുള്ള നഗരപ്രദേശങ്ങളിൽ കൂടുതൽ പൊലീസ്ക്കാരെ വ്യന്യസിക്കാനാണ് തീരുമാനം .


അതേസമയം മൊഫ്യുസ് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന എ.ആർ. എന്ന സ്വകാര്യ ബസിനുള്ളിൽ ഇരുന്ന് പണംവെച്ച് ചീട്ടുകളിച്ച 6 ജീവനക്കാരെ പൊലീസ് പിടികൂടി. കായണ്ണ ബസാറിൽ എ. പ്രജിത്ത്, പാലേരി വി.പി. ശ്രീലേഷ്, മുതുകാട് കെ.എസ്. സുനീഷ്, പേരാമ്പ്ര ഇ. ബിജീഷ് കുമാർ, കായക്കൊടി പി.പി. ജയേഷ്, പയ്യോളി മിൽഗിത്ത് പി. മനോജ് എന്നിവരാണ് പിടിയിലായത്. സർവീസ് മുടക്കി സ്റ്റാൻഡിൽ നിർത്തിയിട്ട് ചീട്ടുകളിക്കുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - operationromeosevenarrestedinkozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.