കൊല്ലം: കുപ്പിവള പൊട്ടി കൈത്തണ്ടയിൽ തുളഞ്ഞു കയറി രക്തം കിനിഞ്ഞിട്ടം ഇശലിൽ ഇടറാതെ പാട്ടു പൂർത്തിയാക്കി മിൻഹ ഫാത്തിമ. വയനാട് പിണങ്ങോട് ഡബ്ല്യൂ.എച്ച്. എസ്.എസിലെ ഒപ്പന സംഘത്തിലെ പ്രധാന ഗായികയാണ് മിൻഹ. ഒപ്പന കളിക്കുന്നവർക്കൊപ്പം തന്നെ പാട്ടു സംഘം കൈ കൊട്ടി പാടണം. കളിക്കാരുടെ താളവും മുറുക്കവും ഗായകരുടെ പാട്ടിനനുസരിച്ചാണ്. ഇത്തരത്തിൽ പിണങ്ങോട് ടീമിന്റെ ഒപ്പന അവസാനത്തിലേക്ക് കടക്കുന്നതിനിടെയാണ് കുപ്പിവള പൊട്ടി മിൻഹയുടെ കൈയിൽ തുളച്ചു കയറിയത്. ചോര പൊടിഞ്ഞിട്ടും അടുത്ത് നിന്ന സഹഗായികമാർ പോലും ഇക്കാരൃം അറിഞ്ഞില്ല. വേദന കടിച്ചമർത്തിയാണ് പാട്ടു പൂർത്തിയാക്കിയത്. മത്സരം കഴിഞ്ഞ ശേഷം ആരോഗ്യ പ്രവർത്തകരെത്തിയാണ് കൈയിൽ നിന്ന് കുപ്പിവള കഷണം നീക്കിയത്. മത്സരം തുടങ്ങി അൽപ സമയത്തിനിടെ ടീമംഗങ്ങളിൽ ഒരാളുടെ കമ്മൽ പ്ലാറ്റ്ഫോമിലോക്ക് പൊട്ടി വീണിരുന്നു. ചുവടുവെക്കുന്നത് ഈ പൊട്ടിവീണ കമ്മലിലേക്കാണെങ്കിൽ പരിക്ക് ഉറപ്പ്. ആശങ്കയോടെയാണ് സദസ് ആദ്യാവസാനം ഇത് കണ്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.