തിരുവനന്തപുരം: പൊലീസിന് അമിതാധികാരം നൽകുന്ന പൊലീസ് ആക്ട് ഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനവുമായി പ്രതിപക്ഷം. പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സെക്രട്ടറിയേറ്റിലേക്കാണ് കാൽനട പ്രകടനം നടത്തുന്നത്. രമേശ് ചെന്നിത്തല, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകുന്ന മാർച്ചിൽ പ്ലക്കാർഡുകളുമായി മുതിർന്ന നേതാക്കളുമുണ്ട്.
വ്യക്തികളെ അപമാനിച്ചുവെന്ന പരാതി ലഭിച്ചാൽ വാറൻറ് പോലും നൽകാതെ കുറ്റാരോപിതനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് അനുമതി നൽകുന്നതാണ് പുതിയ നിയമം. മൂന്നുവർഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കും വിധമാണ് ഭേദഗതി. സൈബർ ഇടങ്ങളിലെ അധിക്ഷേപം തടയാൻ എന്ന പേരിലാണ് നിയമഭേദഗതി കൊണ്ടുവന്നതെങ്കിലും വിജ്ഞാപനത്തിൽ എല്ലാ തരം മാധ്യമങ്ങളെയും ഉൾപ്പെടുത്തുന്നുണ്ട്. ഇതിൻെറ മറവിൽ മാധ്യമസ്വാതന്ത്ര്യത്തിന് തന്നെ കൂച്ചുവിലങ്ങിടാനാണ് നീക്കമെന്നാണ് പ്രതിപക്ഷത്തിൻെറ ആരോപണം. ഭേദഗതിക്കെതിരെ നിയമജ്ഞരടക്കമുള്ളവർ രൂക്ഷവിമർശനമാണ് ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.