ചീഫ് സെക്രട്ടറി യാക്കോബായ സഭയിലായതിനാൽ സഭതർക്കത്തിൽ പക്ഷപാത നിലപാട് ആയേക്കാം -ഓർത്തഡോക്‌സ് പക്ഷം

ന്യൂഡൽഹി: സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയ് യാക്കോബായ സഭ അംഗമായതിനാൽ സഭതർക്കത്തിൽ പക്ഷപാത നിലപാടുണ്ടാകാൻ സാധ്യതയുണ്ടെന്ന ആരോപണമുണ്ടെന്ന് ഓർത്തഡോക്‌സ് പക്ഷം സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. പുതുതായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നടത്തുന്ന മധ്യസ്ഥശ്രമങ്ങളെ തള്ളിക്കളഞ്ഞു.

മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും മധ്യസ്ഥചർച്ചകൾ നടത്തുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും വിധി നടപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് ബാധ്യതയുണ്ടെന്നും ഓർത്തഡോക്‌സ് സഭ പക്ഷം ബോധിപ്പിച്ചു. ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് സത്യവാങ്മൂലം.

1934ലെ മലങ്കര സഭ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കപ്പെടണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട ഓർത്തഡോക്‌സ് സഭ, വിധി നടപ്പാക്കിയ പള്ളികളിൽ സമാധാനമാണെന്നും വ്യക്തമാക്കി.

Tags:    
News Summary - Orthodox church submit Affidavit in church Disputes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.