പി. ജയരാജനെ പിന്തുണച്ച് മകൻ ജെയിൻ രാജ്; 'ആരൊക്കെ തള്ളിപറഞ്ഞാലും എന്നും എപ്പോഴും ഇടനെഞ്ചിൽ തന്നെ...'

കോഴിക്കോട്: കണ്ണൂരിലെ മുതിർന്ന നേതാവ് പി. ജയരാജനെ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താത്തിനെതിരെ സി.പി.എം അണികളിൽ വിമർശനം ഉയരുന്നതിനിടെ ജയരാജന് പിന്തുണയുമായി മകൻ രംഗത്ത്. 'ആരൊക്കെ തള്ളിപറഞ്ഞാലും എന്നും എപ്പോഴും ഇടനെഞ്ചിൽ തന്നെ...' എന്ന് ജയരാജന്‍റെ മകൻ ജെയിൻ രാജ് ഫേസ്ബുക്കിൽ കുറിച്ചു.

കൂടാതെ. പി. ജയരാജനെ പ്രകീർത്തിച്ച് കൊണ്ട് അണികൾ പുറത്തിറക്കിയ വിഡിയോയും ജെയിൻ രാജ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ജെയിൻ രാജിന്‍റെ പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ അഭിപ്രായങ്ങൾ കമന്‍റ് ബോക്സിൽ രേഖപ്പെടുത്തുന്നുണ്ട്.

പി. ജയരാജനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്‍റുകൾ:

"സ്ഥാനമാനങ്ങളിൽ അല്ല ജനഹൃദയങ്ങളിൽ ആണ് സ്ഥാനം ചങ്കൂറ്റം ആർക്കും പണയം വെച്ചിട്ടില്ല 🔥🚩

മൂർച്ചയുള്ള വടിവാളുകൾ തോറ്റു പിന്മാറിയിട്ടുണ്ടെങ്കിൽ, അതിനു ഒരേ ഒരു പേരെ ഉള്ളൂ സഖാവ് 🔥_____PJ__🔥❤️

സഖാക്കളുടെ വീറും, വാശിയും, അഹങ്കാരവുമാണ്

ഞങ്ങളുടെ സ്വന്തം ജയരാജേട്ടൻ_____🔥❤️"

"ജനകീയനും സംഘാടകനും ജീവിച്ചിരിക്കുന്ന ഫാസിസ്റ്റ് രക്തസാക്ഷിയുമായ സ: പി ജയരാജനെ ഒഴിവാക്കി പകരം മൈക്ക് കിട്ടിയാൽ മണ്ടത്തരം വിളിച്ചു കൂവുന്ന ചിന്ത ജെറോമും പി. ശശിയും ഗോപി കോട്ടമുറിക്കലും ഒക്കെ ഉൾപ്പെടുന്ന പുതിയ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ, ആരൊക്കെ എതിരഭിപ്രായം പ്രകടിപ്പിച്ചാലും ഞാൻ ഹാപ്പി ആണ്. 😊😊"

"ജനകീയരായ നേതാക്കളെ ജനം നെഞ്ചിലേറ്റാറുണ്ട്. അത്. ചരിത്രമാണ്.. പി. ജയരാജേട്ടനെ. കണ്ണൂരിലെ. സഖാക്കളു. കേരളമെമ്പാടുള്ള. സഖാക്കൾ. നെഞ്ചേറ്റുന്നത്. ജയരാജൻ. എന്ന. കമ്യൂണിസ്റ്റിലെ. പല. നല്ല. ഗുണങ്ങൾ. തിരിച്ചറിഞ്ഞതിന്‍റെ ഭാഗമായിറ്റാണ്.... ഈ ജനകീയത. പലരെയു. വിറളിപിടിപ്പിച്ചിരിക്കുന്നു.. തന്നെക്കാൾ. ജനകീയത. പി. ജയരാജന്. കിട്ടിയെന്ന. മനോഭാവം. അത്തരക്കാരായ. ചിലർക്ക് വന്നിരിക്കുന്നു.... പക്ഷെ. പാർട്ടി എൽപ്പിക്കുന്ന. ഏത്. സ്ഥാനവും. നൂറ് ശതമാനം തികഞ്ഞ ഉത്തരവാദിത്വത്തോട് ചെയ്യുന്ന. ജയരാജേട്ടൻ.. ഒരു ഉത്തമനായ കമ്യൂണിസ്റ്റാണ് ഞങ്ങളെ. നേതാവാണ്. മറ്റാർക്കു കൊടുക്കാത്ത. അത്രയും ഉയരങ്ങളിലാണ്. PJയുടെ സ്ഥാനം..... എന്നു. ഇടനെഞ്ചിലുണ്ട്."

"പി.ജെ.. സി.പി.ഐ.എമ്മിന്‍റെ നേതാവാണ് മകനും കൂട്ടുകാരും കൂടി അദ്ദേഹത്തെ ഒരു വഴിക്ക് ആക്കാതിരുന്നാല്‍ മതി...."

Full View

1998 മു​ത​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​മാ​യ പി. ​ജ​യ​രാ​ജ​നെ കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സം​സ്ഥാ​ന സെ​ക്ര​​ട്ടേ​റി​യ​റ്റി​ലേ​ക്ക് തെരഞ്ഞെടുക്കുമെന്നാണ് പാർട്ടി അണികൾ കരുതിയിരുന്നത്. എന്നാൽ, സെ​ക്ര​​ട്ടേ​റി​യ​റ്റി​ലേ​ക്ക് തെരഞ്ഞെടുക്കാത്തതിന് പിന്നാലെ ജയരാജനെ പിന്തുണച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്.

വി.​എ​സ്​ -പി​ണ​റാ​യി പോ​രി​ന്‍റെ കാ​ല​ത്ത്​ പി​ണ​റാ​യി​ക്കൊ​പ്പം നി​ന്ന ക​ണ്ണൂ​ർ ലോ​ബി​യു​ടെ കു​ന്ത​മു​ന​യാ​യി​രു​ന്നു പി. ജ​യ​രാ​ജ​ൻ. 'ബിം​ബം ചു​മ​ക്കു​ന്ന ക​ഴു​​ത' എ​ന്നു​വ​രെ വി.​എ​സി​നെ വി​ശേ​ഷി​പ്പി​ച്ച ജ​യ​രാ​ജ​ൻ പി​ണ​റാ​യി​യു​മാ​യി അ​ക​ലു​ന്ന​ത്​ മുഖ്യമ​ന്ത്രിയായ​തി​ന്​ പി​റ​കെ​യാ​ണ്. ജ​യ​സാ​ധ്യ​ത കു​റ​ഞ്ഞ വ​ട​ക​ര ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​യതോടെ​ 2019ൽ ​പി. ജ​യ​രാ​ജ​ൻ ഒ​മ്പ​തു വ​ർ​ഷ​മാ​യി തു​ട​ർ​ന്ന ജി​ല്ല സെ​ക്ര​ട്ട​റി സ്ഥാ​നം എം.വി ജയരാജന് കൈമാറിയത്. 

Tags:    
News Summary - P. Jayarajan was supported by his son Jain Raj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.