കോട്ടയം: പാലായിലെ ആവേശപ്പോരിന് ഒരുദിനം മുേമ്പ അറുതിയിട്ട് മുന്നണികൾ. െവള്ളിയ ാഴ്ച പാലായിൽ കൊട്ടിക്കലാശം. ശനിയാഴ്ചവരെയാണ് പരസ്യപ്രചാരണത്തിെൻറ സമയമെ ങ്കിലും വെള്ളിയാഴ്ച അവസാനിപ്പിക്കാനാണ് മുന്നണികളുടെ തീരുമാനം. ശനിയാഴ്ച ശ്രീന ാരായണ ഗുരു സമാധി ദിനമായതിനാലാണ് പ്രചാരണം വെട്ടിച്ചുരുക്കുന്നത്. വെള്ളിയാഴ്ച മ ൂന്ന് മുന്നണിയുടെയും കൊട്ടിക്കലാശം പാലാ ടൗണിൽ നടക്കും. ദേശീയ-സംസ്ഥാന നേതാക്കളു ടെ സാന്നിധ്യത്തിലാകും പരസ്യപ്രചാരണത്തിെൻറ സമാപനം.
കൊട്ടിക്കലാശം ഒരു ദിവസം മുമ്പേ അവസാനിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഇനി പാലായുടെ പേരിലാകും. യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ജോസ് ടോമിെൻറ ശബ്ദപ്രചാരണ സമാപനം ൈവകീട്ട് മൂന്നിന് പാലാ കുരിശുപള്ളി കവലയിൽ ആരംഭിക്കും. 6.30ന് സമാപിക്കുമെന്ന് യു.ഡി.എഫ് കോട്ടയം ജില്ല ചെയർമാൻ സണ്ണി തെക്കേടം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയെൻറ സാന്നിധ്യത്തിലാകും എൽ.ഡി.എഫിന് പ്രചാരണത്തിന് ഔദ്യോഗിക സമാപനം. മാണി സി. കാപ്പെൻറ പ്രചാരണ സമാപനാർഥം രാവിലെ പാലാ നഗരത്തിൽ പ്രവർത്തകരുടെ റോഡ് ഷോയുണ്ടാകും. വൈകീട്ട് നാലിന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പാലാ പുഴക്കര മൈതാനത്തെ പരിപാടിയോടെ ഔദ്യോഗിക പ്രചാരണം അവസാനിപ്പിക്കാനാണ് എൽ.ഡി.എഫ് തീരുമാനം.
എൻ.ഡി.എ സ്ഥാനാർഥി എൻ. ഹരിയുടെ പ്രചാരണ പരിപാടിയുടെ കൊട്ടിക്കലാശം 2.30ന് ആരംഭിക്കും. പാലാ കടപ്പാട്ടൂർ ജങ്ഷനിൽനിന്ന് റാലിയായി ബൈപാസ് വഴി താലൂക്ക് ആശുപത്രിക്ക് സമീപം സമാപിക്കും. കേന്ദ്രമന്ത്രിമാർ അടക്കം പങ്കെടുക്കുമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു.
എക്സിറ്റ് പോളും അഭിപ്രായസർവേയും നിരോധിച്ചു തിരുവനന്തപുരം: വോട്ടെടുപ്പ് നടക്കുന്ന 23ന് രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെ എക്സിറ്റ് പോൾ നടത്തുന്നതും എക്സിറ്റ് പോൾ ഫലങ്ങൾ അച്ചടി, ഇലക്ട്രോണിക്, മറ്റേതെങ്കിലും ഉപാധികളിലൂടെ പ്രസിദ്ധപ്പെടുത്തുന്നതും നിരോധിച്ചു.
അഭിപ്രായസർവേയും െതരഞ്ഞെടുപ്പ് സർവേ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കാര്യങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളിൽ 21 വൈകുന്നേരം ആറ് മുതൽ 23 വൈകുന്നേരം ആറ് വരെ പ്രദർശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.